Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നീണ്ട ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യരുടെ തിരിച്ചുവരവ് മലയാളിപ്രേഷകർ ആഘോഷമാക്കിയതാണ്. ഫേസ്ബുക്കിലൂടെയായിരുന്നു തിരിച്ചുവരവ് താരം അറിയിച്ചത് .ഫേസ്ബുക്കില്‍ മഞ്ജു വളരെ സജീവമായതോടെ പേജിന്റെ ലൈക്കുകളുടെ എണ്ണവും കൂടിയിരുന്നു. ഫേസ്ബുക്കില്‍ മലയാളത്തില്‍ നസ്‌റി നസീം കഴിഞ്ഞാല്‍ പിന്നെ ആരാധകരുള്ളത് മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമാണ്. അവര്‍ക്കൊപ്പം മത്സരിച്ചു നില്‍ക്കുകയായിരുന്നു മഞ്ജു വാര്യര്‍.എന്നാൽ ഇപ്പോൾ മഞ്ജുവിനെ കടത്തിവെട്ടിയിരിക്കുകയാണ് കാവ്യാ മാധവാൻ. 27 ലക്ഷം ലൈക്കുകളുമായി മുന്നിട്ടു നിന്ന മഞ്ജുവിനെ കാവ്യ വെട്ടിച്ചിരിക്കുകയാണ് . മുപ്പത് ലക്ഷത്തിന് മുകളിലാണ് കാവ്യയുടെ ഫേസ്ബുക്ക് ലൈക്കുകള്‍.കാവ്യ ലക്ഷ്യ എന്ന പേരില്‍ പുതിയ ഓണ്‍ലൈന്‍ ബിസിനസ് തുടങ്ങിയതോടെയാണ് ലൈക്ക് കൂടിയത്.ഇതാണിപ്പോൾ മഞ്ജുവിന് തിരിച്ചടിയായിരിക്കുന്നതും.
Leave a Reply