Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുകാംബിക ദേവിയുടെ തികഞ്ഞ ഭക്തയാണ് കാവ്യാ മാധവൻ. മുകാംബിക ക്ഷേത്രത്തില്‍ വച്ചായിരുന്നു കാവ്യയുടെ വിവാഹവും. മൂകാംബിക ദേവി വിവാഹിതയല്ലാത്തതുകൊണ്ട് അവിടെ കല്യാണങ്ങള്‍ ശുഭകരമല്ലെന്നും അതാണ് കാവ്യയുടെ ദാമ്പത്യത്തില്‍ സംഭവിച്ചതെന്നും പലരും പറഞ്ഞിറക്കുകയും ചെയ്തിരുന്നു. എന്നാല്‍ തന്റെ ദാമ്പത്യത്തില്‍ വന്ന ചേര്‍ച്ച കുറവിന് ഒരിക്കലും മുകാംബികാ ദേവിയെ പഴിക്കില്ലെന്ന് കാവ്യ പറയുന്നു.തന്റെ വിവാഹത്തിന് താലി കെട്ടുന്ന സമയത്ത് മുകാംബിക ദേവി ദുശകുനം കാണിച്ചിരുന്നു എന്നും പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കാവ്യ പറഞ്ഞു.താലി കെട്ടുന്ന സമയത്ത് കറന്റ് കൃത്യസമയം പോയിരുന്നു.കണ്ണടച്ചു പ്രാര്‍ത്ഥിച്ചതിനാല്‍ താനത് കണ്ടില്ല.അമ്മയും മറ്റുള്ളവരും കണ്ടെങ്കിലും അവരാരും ഒന്നും പറഞ്ഞില്ല.ഇപ്പോള്‍ ഇങ്ങനെയൊക്കെയായപ്പോഴാണ് അതൊരു നിമിത്തമായി തോന്നുന്നതെന്ന് കാവ്യ പറയുന്നു.’ എന്റെ എല്ലാ ചുവടുകളിലും മൂകാംബിക ദേവിയുടെ അനുഗ്രഹമുണ്ട്. സരസ്വതീമണ്ഡപവും അനുഗ്രഹം ചൊരിയുന്ന ദേവിയും എനിക്കെന്നും പ്രിയപ്പെട്ടതാണ്. മൂകാംബികയെന്നാല്‍ എന്റെ ശക്തിയും വിശ്വാസവുമാണ്. പറഞ്ഞറിയിക്കാനാവാത്ത വികാരമാണ്. എന്റെ സ്വന്തം; അതാണ് മൂകാംബികാമ്മ. ദൈവത്തോടുള്ള ഭയഭക്തി ബഹുമാനമല്ല എനിക്ക് അമ്മയോടുള്ളത്. അതില്‍ കവിഞ്ഞ് സ്വന്തം അമ്മയോടോ, അച്ഛനോടോ ഉള്ളതുപോലെയുള്ള ഒരു വാത്സല്യമാണെന്നും കാവ്യ പറയുന്നു.ഏതായാലും കാവ്യ വിശ്വസിക്കുന്നു ഒരു ദുശകുനം കാണിച്ച് അമ്മ കാവ്യയ്ക്ക് ഒരു മുന്നറിയിപ്പ് നല്‍കിയതാണെന്ന് .
Leave a Reply