Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: സോഷ്യല്‍ മീഡിയയില്‍ നിശബ്ദമായിരുന്നതിന് ആരാധകരോട് ക്ഷമ ചോദിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്. ബ്ലാസ്‌റ്റേഴ്‌സ് തങ്ങളുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് ആരാധകര്‍ക്ക് എന്ന പേരില്‍ ഒരു കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ടീമിന്റെ മൗനത്തില്‍ ആരാധകര്‍ക്കുണ്ടായ വേദനയിലും നിരാശയിലും ക്ഷമ ചോദിക്കുന്നതായും ടീം ഫെയ്‌സ്ബുക്ക് പേജില്‍ പറയുന്നു. ടീമിന് ലഭിച്ചു കൊണ്ടിരിക്കുന്ന പ്രതികരണങ്ങളും പിന്തുണയും ഫുട്‌ബോളിനോടും ബ്ലാസ്‌റ്റേഴ്‌സ് ടീമിനോടും ആരാധകര്‍ക്കുള്ള സ്‌നേഹമാണ് വ്യക്തമാക്കുന്നതെന്നും ഈ മാസം തന്നെ ബ്ലാസ്‌റ്റേഴ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്, ബ്ലാസ്‌റ്റേഴ്‌സ് ഫാന്‍സ് റിവാര്‍ഡ്‌സ് പ്രോഗ്രാം തുടങ്ങിയവയുടെ ലോഞ്ചിംഗ് ഉണ്ടാകുമെന്നും ക്ലബ് അധികൃതര്‍ അരാധകരെ അറിയിക്കുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന ബ്ലാസ്‌റ്റേഴ്‌സിന്റെ പേജുകള്‍ അടുത്തകാലത്ത് നിര്‍ജ്ജീവമാകുകയായിരുന്നു. രണ്ടാം സീസണിലെ താരങ്ങളുടെ ട്രാന്‍സ്ഫര്‍ മാര്‍ക്വി താരത്തിന്റെ തിരഞ്ഞെടുപ്പ് എന്നിവ പോലും ഔദ്യോഗികമായി സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കാന്‍ ടീം തയ്യാറായിരുന്നില്ല. ഇത്തരം സംഭവങ്ങള്‍ ആരാധകരെ നിരാശയിലാക്കുകയും വലിയ തോതിലുള്ള വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ബ്ലാസ്‌റ്റേര്‍സിന്റെ വിശദീകരണം.
–

–
Leave a Reply