Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മിഠായി അമിതമായി കഴിക്കുന കുട്ടികളില്‍ രക്തസമ്മര്‍ദ്ദം ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുമെന്ന് കണ്ടെത്തൽ . ഇറ്റലിയിലെ ബെലോന യൂണിവേഴ്‌സിറ്റിയിലെ ഡോ. ഡേവിഡും സംഘവും നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. മിഠായികളില്‍ മധുരത്തിനായി ഉപയോഗിക്കുന്ന ‘ലൈകോറൈസ് ‘ എന്ന ഘടകമാണ് ഏറെ അപകടകാരിയെന്ന് റിപ്പോര്‍ട്ട് പറയുന്നത്.ഇത് കുട്ടികളിൽ തലവേദനയോടുകൂടിയ രക്തസമ്മര്‍ദ്ദം അധികരിപ്പിക്കും . ലൈകോറൈസ് അടങ്ങിയ ഇരുപതിലധികം മിഠായി ദിവസേന കഴിച്ചിരുന്ന കുട്ടികളെ 4 മാസം തുടര്‍ച്ചയായാണ് പഠനവിധേയമാക്കിയത്. ലൈകോറൈസ് അടങ്ങിയ മിഠായി തുടര്‍ച്ചയായി കഴിക്കുമ്പോഴാണ് രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നത്. കൂടാതെ ഇത് പൊസ്റ്റീരിയര്‍ റിവേഴ്‌സിബിള്‍ എന്‍സിഫലോപ്പതി സിന്‍ഡ്രോമിനും ഇടയാക്കുമെന്ന് പഠനസംഘം മുന്നറിയിപ്പും നല്‍കുന്നു.
Leave a Reply