Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2026 2:54 pm

Menu

Published on August 12, 2014 at 4:41 pm

മൈഗ്രേൻ ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

know-your-migraine

തലവേദന പൊതുവെ എല്ലാവർക്കും ഉണ്ടാകുന്നതാണ്. എന്നാൽ നെറ്റിയുടെ ഇരു വശങ്ങളിലുമായി മാറിമാറി വരുന്ന വളരെ ശക്തമായ ഒരു തലവേദനയാണ് മൈഗ്രേൻ. മറ്റു തലവേദനകളെ പോലെയല്ല മൈഗ്രേൻ. ഇത് മരുന്നുകൾ കൊണ്ട് പൂർണ്ണമായും സുഖപ്പെടുത്താൻ വിഷമമാണ്. മൈഗ്രേൻ ഉണ്ടാകുന്ന സമയം രോഗിക്ക് ശബ്ദങ്ങൾ കേൾക്കാൻ പ്രയാസം തോന്നുകയും, ഛർദി, കണ്ണിനു മുന്നിൽ വിവിധ നിറങ്ങൾ മിന്നിമറയുക. വെളിച്ചത്തോട് അസഹ്യത തോന്നുക എന്നീ ലക്ഷണങ്ങളുണ്ടാകും.

know your migraine1

അമിതമായ ഉത്കണ്ഠ , രക്തത്തിൽ ചില തരം ഹിസ്റ്റമിനുകളുടെ സാന്നിധ്യം, ശരിയായ രക്തചംക്രമണത്തിൻറെ അഭാവം, തലച്ചോറിലെ ആന്തരിക പ്രക്രിയകളിൽ സംഭവിക്കുന്ന ക്രമമല്ലാത്ത വ്യതിയാനങ്ങൾ എന്നിവ മൈഗ്രേൻ ഉണ്ടാകാനുള്ള കാരണങ്ങളാണ്. മൈഗ്രേൻ വന്നാൽ കഴിയുന്നതും കട്ടിയുള്ള ഭക്ഷണം കഴിക്കാതിരിക്കുക.വെളിച്ചം കുറവുള്ള മുറിയിൽ വിശ്രമിക്കുകയും തണുത്ത വെള്ളത്തിൽ തല കഴുകുകയും ചെയ്യുക.സാധാരണ തലവേദനകൾ പെയിൻ ബാം പുരട്ടിയാൽ മാറും. എന്നാൽ പെയിൻ ബാമുകൾ പുരട്ടുന്നത് മൈഗ്രേൻ തലവേദന വർദ്ധിപ്പിക്കുകയാണ് ചെയ്യുക. അതിനാൽ അവ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.

know your migraine2

തലവേദനയും ഛർദിയും ഉള്ളപ്പോൾ അരസ്പൂണ്‍ ജീരകവും കഷ്ണം ചുക്കും നേർപ്പിച്ച പാലിൽ ചേർത്ത് കഴിക്കുക. മൈഗ്രേൻ രോഗികൾ മത്സ്യം,മുട്ട,തൈര്, ഐസ്ക്രീം എന്നിവ ഒഴിവാക്കുക.രോഗിയുടെ മാനസികവും ശാരീരികവുമായ പ്രത്യേകതകൾക്കനുസരിച്ച് കുറച്ചു കാലം മരുന്ന് കഴിച്ചാൽ രോഗം ആവർത്തിക്കാതിരിക്കും. തലവേദന കുറയ്ക്കാനും വർഷങ്ങളോളം ഈ രോഗം ഇല്ലാതിരിക്കാനും ചികിത്സകളുണ്ടെങ്കിലും ഈ രോഗം ഒരിക്കലും മുഴുവനായി മാറ്റാൻ സാധിക്കില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News