Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 21, 2026 8:22 pm

Menu

Published on October 1, 2013 at 4:14 pm

സച്ചിനെ യും ധോനിയെയും കടത്തിവെട്ടി വിരാട്കോലി

kohli-beats-sachin-and-dhoni-in-endorsement-earnings

മുംബൈ: പരസ്യത്തില്‍ നിന്നുള്ള വരുമാനത്തിൻറെ  കാര്യത്തില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെയും ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോനിയെയും കടത്തിവെട്ടിയിരിക്കുകയാണ് ഇന്ത്യയുടെ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോലി. സ്‌പോര്‍ട്‌സ് അപ്പാരല്‍ കമ്പനിയായ അഡിഡാസുമായി മൂന്ന് വര്‍ഷത്തേക്ക് നീണ്ടു നില്‍ക്കുന്ന കരാര്‍ ഒപ്പിട്ടതോടു കൂടിയാണിത്.
കമ്പനിയെ പ്രതിനിധീകരിക്കുന്നതിന് അഡിഡാസ് കോലിയ്ക്ക് പ്രതിവര്‍ഷം 10 കോടി രൂപ നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുമ്പ് ജര്‍മന്‍ ബ്രാന്‍ഡായ അഡിഡാസിനെ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നത് സുപ്പര്‍ ബാറ്റ്‌സ്മാനായ സച്ചിനായിരുന്നു. ഈ ഭീമന്‍ കരാറില്‍ ഏര്‍പ്പെടുന്നതോടെ പരസ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന മൊത്ത വരുമാനത്തിൻറെ കാര്യത്തില്‍ ഇന്ത്യന്‍ താരങ്ങളില്‍ കോലി ഒന്നാമതെത്തുമെന്നാണ് കരുതുന്നത്.
ഇന്ത്യന്‍ താരങ്ങളില്‍ ബ്രാന്‍ഡുകള്‍ ആദ്യം പ്രിയം സച്ചിനോടായിരുന്നു. പിന്നീട് ഈ സ്ഥാനം ധോനി കൈയ്യടക്കി. ഇപ്പോള്‍ കോലിയുടെ പിന്നാലെയാണ് ബ്രാന്‍ഡുകളെന്നാണ് ഇത് തെളിയിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News