Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
രാത്രി ലൈറ്റ് ഇട്ട് ഉറങ്ങിയാൽ ‘പൊണ്ണത്തടി’യോ എന്നല്ലേ നിങ്ങൾ ആദ്യം ചിന്തിച്ചത്..?? എന്നാൽ ഇതു സത്യമാണ്. ബൾബിന്റെയും ട്യൂബിന്റെയും പ്രകാശം അമിതവണ്ണം ഉണ്ടാക്കും. സ്വാഭാവികമല്ലാത്ത വെളിച്ച സംവിധാനങ്ങള്‍ നമ്മുടെ ശരീരത്തില്‍ ഉള്ള ബയോളജിക്കല്‍ ക്ലോക്കിനെയും ഊര്‍ജത്തെ വിഘടിപ്പിക്കുന്ന കോശങ്ങളെയും ഒരുപോലെ മോശമായി സ്വാധീനിക്കുന്നുണ്ട് എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇപ്രകാരം, നമുക്ക് ഉറക്കം ശരിയാവാതെ വരികയും ശരീരത്തിന്റെ മറ്റു പ്രവര്‍ത്തനങ്ങളെല്ലാം താളം തെറ്റുകയും ചെയ്യുന്നു. തൽഫലമായി ശരീരത്തിൽ, കൊഴുപ്പ് അടിഞ്ഞു കൂടി ശരീരം തടി വയ്ക്കുകയും ചെയ്യും.
ഉറങ്ങാൻ കിടന്നാൽ മൊബൈല്‍ ഫോണോ ടിവിയോ കമ്പ്യൂട്ടറോ എല്ലാം ഉപയോഗിക്കുക,അതുപോലെ മുറിയിൽ ലൈറ്റ് ഇട്ട് പുസ്തകം വായനയും അതുപോലെ കിടന്ന് ഉറങ്ങി പോകുന്നവർ കുറച്ചൊന്നും അല്ല ഉള്ളത്.മറ്റു ചിലപ്പോൾ ഒന്ന് മയങ്ങി എഴുന്നേല്‍ക്കാം എന്ന് പറഞ്ഞായിരിക്കും കിടപ്പ്, പക്ഷെ മയക്കം കഴിയുമ്പോൾ സൂര്യൻ ഉദിച്ചിരിക്കും എന്ന് മാത്രം. ഇത്തരത്തിൽ ലൈറ്റ് ഇട്ട് കിടന്നുറങ്ങുമ്പോൾ അറിയാതെ എങ്കിലും നിങ്ങൾ നിങ്ങളുടെ ശരീരത്തെ രോഗത്തിന് വിട്ടു കൊടുക്കുകയാണ് ചെയ്യുന്നത്.
ലോകത്തിലെ മൊത്തം ആളുകളുടെ കണക്ക് എടുത്താല്‍ ഒരു ആഴ്ച ഏകദേശം 20 മണിക്കൂര്‍ ഒരാള്‍ ഓണ്‍ലൈന്‍ ഉണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ചിലരിൽ ഇത് 27 മണിക്കൂര്‍ വരെ ആണ്. ഇതില്‍ നല്ലൊരു ശതമാനം സമയവും ഉറങ്ങുന്നതിനു മുന്‍പാണ് ആളുകള്‍ ഉപയോഗിക്കുന്നത്. കൂട്ടത്തിൽ ഉറക്കവും. ചുരുക്കിപ്പറഞ്ഞാൽ, നാം തനെയാണ് നമ്മുടെ ജീവിതത്തിൽ ആപത്തു വിളിച്ചു വരുത്തുന്നത്.
സൂക്ഷിക്കുക… ആരോഗ്യവും സന്തോഷപൂർണമായ ജീവിതവും മാത്രമാണ് എല്ലാവർക്കും സമ്പത്ത് എന്ന് തിരിച്ചറിയുക !!
Leave a Reply