Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇരുട്ടിൽ കിടന്നുറങ്ങുന്ന ശീലമുള്ളവരാണ് നമ്മളിൽ ഭൂരിഭാഗം പേരും.എന്നാല്‍ അല്‍പം വെളിച്ചമില്ലാതെ കിടന്നുറങ്ങാന്‍ പറ്റില്ലെന്നവരുമുണ്ട്. എന്നാൽ ഉറങ്ങുന്നത് നല്ല ഇരുട്ടില്‍ തന്നെ വേണമെന്നാണ് സയന്‍സ് പറയുന്നത്. ഇതിന് ആരോഗ്യപരമായ കാരണങ്ങള്‍ ഏറെയുണ്ട്. നല്ല ഉറക്കത്തിന് എന്നുള്ള ലളിതമായ ഉത്തരം മാത്രമല്ല, പല കാരണങ്ങളുമുണ്ട്…
വെളിച്ചത്തില്‍ മെലാട്ടനിന്‍ ഉല്‍പാദനം ശരീരത്തില്‍ സ്വാഭാവികമായും കുറയും. അല്‍ഷീമേഴ്‌സ്, ബ്രെസ്റ്റ് ക്യാന്‍സര്‍, ഇന്‍സോംമ്‌നിയ, തളര്‍ച്ച എന്നിവ പോലുള്ള രോഗങ്ങള്‍ അകറ്റാന്‍ മെലാട്ടനിന്‍ ഏറെ അത്യാവശ്യമാണ്.
വെളിച്ചത്തില്‍ കിടന്നുറങ്ങുന്നത് സ്വാഭാവികമായും നല്ല ഉറക്കത്തെ തടസപ്പെടുത്തും. ഇത് വിശപ്പു കൂടാനും സ്‌ട്രെസിനും മറ്റു പല അസുഖങ്ങള്‍ക്കും വഴിയൊരുക്കും.
വെളിച്ചത്തു കിടന്നുറങ്ങുന്നത് തടി കൂട്ടാന്‍ കാരണമാകുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം സ്‌ട്രെസ് ഹോര്‍മോണ്‍ കൂടുന്നതും നല്ല ഉറക്കമില്ലാത്തത് വിശപ്പു കൂട്ടുന്നതും.

മെലാട്ടനിന്‍ അളവ് കുറയുന്നത് പ്രമേഹസാധ്യത വര്‍ദ്ധിപ്പിയ്ക്കുവെന്നു. ശരീരത്തിന്റെ പ്രതിരോധശേഷി കുറയാനും ഇത് കാരണമാകുന്നുണ്ട്.
ചെറിയ പ്രകാശമാണെങ്കിലും ഇതുപോലെ നീല നിറത്തിലെ ലൈറ്റുമെല്ലാം ഉറങ്ങുമ്പോളുണ്ടാകുന്നത് ഡിപ്രഷന്‍ പോലുള്ള രോഗങ്ങള്‍ക്കു കാരണമാകുന്നുണ്ട.
ലൈറ്റ് എന്നു പറയുമ്പോള്‍ ഏതെങ്കിലും ചെറിയ പ്രകാശം, ഇത് മൊബൈലിന്റെയാകാം, കമ്പ്യുട്ടറിന്റെയോ ടിവിയുടെയോ ആകാം, പ്രശ്‌നങ്ങളുണ്ടാക്കും. തെരുവുവിളക്കുകളുടെ വെളിച്ചം അകത്തു വരുന്നതും ഈ പ്രശ്‌നങ്ങള്‍ക്കു കാരണമാകും.

ഇരുട്ടില്‍ കിടന്നുറങ്ങുമ്പോഴാണ് നമ്മുടെ ശരീരത്തില്‍ മെലാട്ടനിന്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നത്. ഇത് നല്ല ഉറക്കം ലഭിയ്ക്കാന്‍ ഏറെ അത്യാവശ്യമാണ്. വെളിച്ചത്തു കിടന്നാല്‍ ഇത് ലഭിയ്ക്കില്ല.
ഉറക്കത്തിന് മാത്രമല്ല, ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനും മെലാട്ടനിന്‍ അത്യാവശ്യമാണ്.
തലച്ചോറിലെ പീനിയില്‍ ഗ്ലാന്റില്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്ന ഒരു ഹോര്‍മോണാണ് മെലാട്ടനിന്‍. ഇത് ബ്രെയിന്റെ ശരിയായ പ്രവര്‍ത്തനത്തിനും ഏറെ അത്യാവശ്യമാണ്.
സ്‌ട്രെസ് ഉണ്ടാക്കുന്ന കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ അളവ് രാത്രിയില്‍, അതായത് ഇരുട്ടില്‍ തുലോം കുറവാണ്. എന്നാല്‍ ലൈറ്റില്‍ കിടന്നുറങ്ങുന്നത് ഈ ഹോര്‍മോണ്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കും.

Leave a Reply