Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 12, 2026 2:51 pm

Menu

Published on January 9, 2015 at 9:34 pm

മരുന്ന് കഴിക്കാതെയും ജീവിക്കാം…..ആരോഗ്യത്തോടെ….!!!

live-without-medicine

തിരക്ക് പിടിച്ച ജീവിതത്തിൽ അല്പമൊന്ന് ശ്രദ്ധിച്ചാൽ ഓരോരുത്തർക്കും സ്വന്തം തടി കേടാവാതെ നോക്കാം. അതിന് ചെറുതായൊന്ന് ശ്രമിച്ചാൽ മതി. മലയാളികളുടെ എന്നത്തേയും വലിയൊരു പ്രശനമാണ് വലിച്ചുവാരി കഴിക്കുക എന്ന ശീലം.  മാതൃകാപരമായ ആഹാര രീതി ഇതുവരെ പിന്തുടരാത്ത മലയാളികളാണ് ഭൂരിഭാഗം  പേരും.  അതോടപ്പം എന്തിനും ഏതിനും അലോപ്പതി മരുന്ന് ഉപയോഗിക്കുന്ന മറ്റൊരു പ്രവണത ഇന്ന് വ്യാപകമായി കാണുന്നുണ്ട്. അലോപ്പതി മരുന്ന് താത്കാലിക സന്ദര്‍ഭങ്ങളില്‍ സഹായമാണെങ്കിലും പലപ്പോഴും അവ മൂലം വരുന്ന ദോഷങ്ങൾ ചെറുതല്ല. അലോപ്പതി മരുന്ന് ഉപയോഗിക്കാതെയും ഇന്ന് ജീവിക്കാം. അല്പമൊന്ന് ശ്രദ്ധിച്ചാൽ മാത്രം മതി. അതിനായി ചില ആരോഗ്യ ചിട്ടകൾ പാലിച്ചാൽ മതി. ഇതൊന്നു വായിച്ചു നോക്കു.

healthy-heart

ഭക്ഷണ ക്രമം

രാവിലെ നന്നായി ഭക്ഷണം കഴിക്കുക, ഉച്ചയ്ക്ക് വയററിയാതെ ചെറുതായി കഴിക്കാം, വൈകുന്നേരങ്ങളിൽ ചെറിയ പാനിയങ്ങൾ ഉപയോഗിക്കാം. പരമാവധി എണ്ണയിൽ വേവിച്ച ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാകും നല്ലത്. അമിതമായ ഉപ്പും മസാലക്കൂട്ടും ഭക്ഷണപദാര്‍ത്ഥങ്ങളിൽ നിന്ന് ഒഴിവാക്കാം. മുളപ്പിച്ച പയറും ഇലക്കറി എല്ലാം ഭക്ഷണത്തിൽ ഉപോയോഗിക്കുന്നത് നല്ലതായിരിക്കും. പ്രകൃതിദത്തമായ ആഹാരങ്ങൾ ആയിരിക്കും എപ്പോഴും നല്ലത്. ഒരു ദിവസേത്തെക്കുള്ള കലോറി നല്കുന്നതും കൊഴുപ്പ് കുറഞ്ഞതുമായ ഭക്ഷണങ്ങളാണ് നാം കഴിക്കേണ്ടത്. പഴങ്ങളും പച്ചക്കറിയുമെല്ലാം കൂടുതലും പോഷകാംശങ്ങൾ കുറഞ്ഞാണ് നമുക്ക് ഇന്ന് കിട്ടുന്നത്. അതുകൊണ്ട് പ്രാദേശികമായി ഉല്പാദിപ്പിച്ച പഴങ്ങളും പച്ചക്കറിയുമാണ് നല്ലത്. ദിവസേന നന്നായി വെള്ളം കുടിക്കുക. ശരീരഭാരം അനുസരിച്ച് ഏകദേശം 30 മില്ലിലിറ്റർ വെള്ളം കുടിക്കണം. പുറത്തുനിന്ന് വാങ്ങിക്കുന്ന ശീതള പാനിയങ്ങൾ ഒഴിവാക്കുക. അവ ദാഹം വർദ്ധിപ്പിക്കും.

healthy-food

വ്യായാമം

വ്യായാമം നല്ലതാണ് എന്നാൽ കഠിനമായ വ്യായാമമുറകൾ അനുവർത്തിക്കാത്തതാകും നല്ലത്. ദിവസേന ഒരുമണിക്കൂർ നടക്കാം. ശരീരം അറിയാതെ നടക്കുന്നത് വേണ്ട. പകരം ശരീരം ഇളകി നടക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. അതോടപ്പം വിശ്രമവും ശരീരത്തിനുള്ള നല്ല മരുന്നാണ്.

Aerobic-Exercises-at-Home

ആരോഗ്യമുള്ള മനസ്സ്

മനസിന്‌ ആരോഗ്യം വേണമെങ്കിൽ സന്തോഷമായ മനസ്സും വേണം. അതിനായി ദേഷ്യം, അത്യാഗ്രഹം, അഹങ്കാരം, അസൂയ, വെറുപ്പ്, അപകര്‍ഷതാബോധം എന്നിവ പൂർണമായും മനസ്സിൽ നിന്ന് കളയുക. ഇവയെല്ലാം നാളെ രോഗങ്ങൾക്കും കാരണമാകുന്നുണ്ട്. മനസിന്റെ ഇത്തരം വൈകല്യങ്ങൾ കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്ക് വഴിവെക്കുന്നു. ആധുനിക കാലത്തെ മത്സരമെല്ലാം ഇന്ന് മനുഷ്യനെ പരസ്പരം സ്നേഹിക്കുന്നതിനു പകരം അഹംഭാവം തുടങ്ങിയ ആമാനുഷ്യ മൂല്യങ്ങൾ വളർത്തി. അതുകൊണ്ടുതന്നെ നല്ല ആരോഗ്യ ചിട്ടകൾ പാലിക്കാനും മറന്നു. അതുകൊണ്ട് പരസ്പരം സ്നേഹിക്കുക. ഇതു തന്നെയാണ് ഏറ്റവും വലിയ ആരോഗ്യ മന്ത്രം.

yoga_2673262b

നല്ല ഉറക്കം ശീലമാക്കുക
ഉറക്കമാണ് ഓരോരുത്തരുടെയും ആരോഗ്യം നിലനിർത്തുന്നത്തിനുള്ള ആദ്യ പ്രതിരോധ മരുന്ന്. എന്നാൽ ഇന്ന് പലര്ക്കും ഉറക്കമില്ല എന്നതാണ് സത്യം. ദിവസേന ആറു മണിക്കൂർ മുതൽ എട്ടു മണിക്കൂർ വരെ ഉറക്കമാകാം. പ്രായമാകുമ്പോൾ പലർക്കും ഉറക്കം ഇല്ലാതെ കാണാറുണ്ട്. എന്നാൽ ഇന്ന് യുവാക്കൾക്കാണ് ഉറക്കമില്ലാത്തത്. ഉറങ്ങാതിരുന്നാൽ രോഗങ്ങൾ വിളിച്ച് വരുത്തും. അതുകൊണ്ട് നല്ല ഉറക്കം ശീലമാക്കുക.

genc_guzel_yaslanma2

മദ്യപാനം പുകവലി എന്നിവ പൂർണമായി ഒഴിവാകുക

ലഹരി ജീവിതത്തോട് മാത്രമായി കാണുക അപ്പോൾ നാം അറിയാതെ ഇത്തരം ദുശീലങ്ങളും ഒഴിഞ്ഞുപോകും . മദ്യപാനവും പുകവലിയും ശരീരത്തിന്റെ സന്തുലിതാവസ്ഥയെ പൂർണമായി തകർക്കുന്നതിനാൽ ഇയൊരു പ്രവണത ഒഴിവാക്കുന്നതാകും ഏറ്റവും നല്ലത് .

Quit-Drinking-And-Smoking

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News