Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സ്‌കൂളുകളിലും ഒാഫീസിലും ഉച്ചയ്ക്ക് പലരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് പതിവാണ്. കൊണ്ടുവന്ന കറികളും മറ്റും പങ്കുവെച്ച് കഴിക്കുന്നത് ശീലമായതാണ് പലര്‍ക്കും.
എങ്കിലും ചിലരെങ്കിലും ഇതില്‍ നിന്നെല്ലാം മാറി ഒറ്റയ്ക്കിരുന്ന് കഴിക്കുന്നത് കാണാറുണ്ട്. ഇത്തരത്തില്‍ ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, ഈ ശീലം നിങ്ങളെ കൊണ്ടെത്തിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ തുടങ്ങിയ ജീവിതശൈലീ രോഗങ്ങളിലേക്കാകുമെന്ന് ഒരു പഠനം മുന്നറിയിപ്പു നല്‍കുന്നു.
ഉത്തരകൊറിയയിലെ ഡോങ്കക് യൂണിവേഴ്‌സിറ്റി ഇല്‍സാന്‍ ഹോസ്പിറ്റലിലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്. മുതിര്‍ന്നവരായ 7725 പേരെയാണ് പഠനത്തിനായി തെരെഞ്ഞെടുത്തത്.
പുരുഷന്‍മാരുടെയും സ്ത്രീകളുടെയും ആരോഗ്യവും ഏകാന്തതയും തമ്മിലുള്ള ബന്ധം ഗവേഷകര്‍ നിരീക്ഷിച്ചു. ഇതില്‍ ഏകാന്തത മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ പിടിപെടാനുള്ള സാധ്യത കൂടുതല്‍ പുരുഷന്‍മാരിലാണെന്ന് തെളിഞ്ഞു. ഒബീസിറ്റി റിസേര്‍ച്ച് ആന്‍ഡ് ക്ലിനിക്കല്‍ പ്രാക്ടീസിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഇവര്‍ എപ്പോഴൊക്കെ ഒറ്റയ്ക്കിരുന്ന് ആഹാരം കഴിക്കുന്നെന്നും അവരുടെ ആരോഗ്യത്തെ ഇത് എപ്രകാരം സ്വാധീനിക്കുന്നുണ്ടെന്നും പരിശോധിച്ചു. ഒറ്റയ്ക്കിരുന്ന് ആഹാരം കഴിക്കുന്ന പുരുഷന്‍മാരില്‍ അമിതവണ്ണത്തിനുള്ള സാധ്യത 45 ശതമാനം അധികമാണെന്നാണ് പഠനത്തില്‍ പറയുന്നത്.
ഇതിനോട് ഏകദേശം അടുത്തുതന്നെ സ്ത്രീകളും വരുന്നുണ്ട്. ഒറ്റയ്ക്കിരുന്ന് ആഹാരം കഴിക്കുന്ന പുരുഷന്‍മാര്‍ക്ക് പൊണ്ണത്തടിക്കുള്ള സാധ്യത 45 ശതമാനവും രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ എന്നിവയ്ക്ക് 64 ശതമാനവും അധികം സാധ്യതയുണ്ടെന്നും പഠനം സൂചിപ്പിക്കുന്നു.
ഒരു ദിവസം രണ്ടോ അതിലധികമോ പ്രാവശ്യം ഒറ്റയ്ക്കിരുന്ന് കഴിക്കുന്ന സ്ത്രീകള്‍ക്ക് മെറ്റബോളിക് സിന്‍ഡ്രോമിനുള്ള (രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍) സാധ്യത 29 ശതമാനമായിരുന്നു. ഏകാന്തത അനാരോഗ്യമായ ഭക്ഷണരീതിയിലേക്ക് നയിക്കുന്നുണ്ടെന്നും പഠനത്തില്‍ വ്യക്തമായി.
Leave a Reply