Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 13, 2026 11:21 pm

Menu

Published on January 30, 2016 at 1:03 pm

ചോറുണ്ട് തന്നെ ഇനി തടി കുറയ്ക്കാം…

lose-weight-eating-rice

ഇഷ്ടപെട്ട ഭക്ഷമായിരുന്നിട്ടും  തടി കൂടുമെന്ന് പേടിച്ച്  ചോറ് കഴിക്കാൻ മടികാണിക്കുന്നവരാണ് നമ്മളിൽ അധികവും.എന്നാൽ ഇവർക്ക് ഒരു സന്തോഷവാർത്ത . ഇനി ധൈര്യമായി ചോറ് കഴിച്ചുതന്നെ തടി കുറയ്ക്കാം.അതിന് പാചക രീതിയില്‍ മാറ്റം വരുത്തിയാൽ മതി.അതായത് അരി പാചകം ചെയ്യുമ്പോള്‍ തിളക്കുന്ന വെള്ളത്തില്‍ ഒന്നോ രണ്ടോ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കുക തുടര്‍ന്ന് വേവിച്ചെടുത്ത് 12 മണിക്കൂറെങ്കിലും ഫ്രിഡ്ജില്‍ വെയ്ക്കുക. അതിന് ശേഷം ചോറ് കഴിക്കുക .ഇങ്ങനെ ചെയ്യുന്നത് തടി കുറയ്ക്കാൻ സഹായിക്കും.

ചോറില്‍ രണ്ടു തരം സ്‌റ്റാര്‍ച്ചുണ്ട്‌, ദഹിയ്‌ക്കുന്നതും ദഹിയ്‌ക്കാത്തതും. ദഹിയ്‌ക്കുന്ന സ്‌റ്റാര്‍ച്ചാണ്‌ തടി കൂടാന്‍ കാരണം.ഈ സ്‌റ്റാര്‍ച്ച്‌ ദഹിച്ച്‌ രക്തത്തിലേയ്‌ക്ക്‌ ആഗിരണം ചെയ്യപ്പെടുന്നു. ഇത്‌ ഫാറ്റായി മാറുന്നു. ഇങ്ങനെയാണ്‌ തടി കൂടുന്നത്‌.ദഹിയ്‌ക്കാത്ത സ്റ്റാര്‍ച്ച്‌ കൊഴുപ്പായി മാറുന്നില്ല. ഇത്‌ വയറു നിറഞ്ഞതായ തോന്നലുണ്ടാക്കുകയും ചെയ്യും.വെളിച്ചെണ്ണ ദഹിയ്‌ക്കുന്ന സ്‌റ്റാര്‍ച്ചിനെ ദഹിയ്‌ക്കാത്ത ഷുഗറാക്കി മാറ്റും. ഇത്‌ ശരീരം ആഗിരണം ചെയ്യുകയുമില്ല. ഇതുവഴി തടി കൂടുന്നതും തടയും. അരക്കപ്പ് അരിയ്ക്ക് ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ എന്നാണ് കണക്ക്. പാചകത്തിന് ശേഷം അവ ഫ്രിഡ്ജില്‍ സൂക്ഷിച്ച് ആവശ്യാനുസരണം കഴിക്കാം

.മാത്രമല്ല ബ്രൗണ്‍ റൈസ്‌ പോലുള്ളവ ഉപയോഗിയ്‌ക്കുന്നത്‌ തടി കുറയ്‌ക്കാനുള്ള നല്ലൊരു വഴിയാണ്‌. വെളുത്ത അരി പോലുള്ളവ തടി കൂട്ടാനേ കാരണമാകൂ.ചോറിനൊപ്പം പച്ചക്കറികളും കഴിയ്ക്കാം. വേവിച്ച പച്ചക്കറികള്‍ അല്‍പം കുരുമുളകുപൊടി ചേര്‍ത്ത് കഴിച്ചാല്‍ കൂടുതല്‍ ഉത്തമം. റൈസ് ഡയറ്റിനൊപ്പം തക്കാളി, ക്യാരറ്റ് തുടങ്ങിയ കഴിയ്ക്കുന്നത് വളരെ നല്ലതാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News