Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 10:07 pm

Menu

Published on January 19, 2017 at 5:02 pm

ഉച്ചഭക്ഷണത്തിന് ബര്‍ഗറും ചിപ്‌സും ശീലമാക്കിയവര്‍ ശ്രദ്ധിക്കുക

love-to-eat-burgers-chips-for-lunch-you-may-fall-victim-to-food-coma

ഉച്ചഭക്ഷണത്തിന് പകരം ബര്‍ഗറും ചിപ്സും അകത്താക്കുന്നവര്‍ ഇനി രാണ്ടാമതൊന്ന് ആലോചിക്കുന്നത് നന്നായിരിക്കും. ഉച്ചഭക്ഷണത്തിന് ഉയര്‍ന്ന പ്രോട്ടീന്‍ അടങ്ങിയ ഇത്തരം ആഹാരം കഴിക്കുന്നത് ‘ഫുഡ് കോമ’യിലേക്ക് നയിക്കുമെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്.

love-to-eat-burgers-chips-for-lunch-you-may-fall-victim-to-food-coma2

അമിതമായി ഭക്ഷണം കഴിക്കുമ്പോള്‍ ഉണ്ടാവുന്ന അലസമായ അവസ്ഥയെയാണ് ‘ഫുഡ് കോമ’ എന്ന് പറയുന്നത്. ബൗളിംഗ് ഗ്രീന്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയാണ് ഈ പഠനം നടത്തിയിരിക്കുന്നത്. ഉച്ചഭക്ഷണം അമിതമായി കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന ഉറക്കം വരുന്ന അവസ്ഥയും ക്ഷീണവും തന്നെയാണ് ഉച്ചയ്ക്ക് ഇത്തരം ഭക്ഷണം കഴിക്കുമ്പോള്‍ ഉണ്ടാകുന്നതെന്നും പഠനം പറയുന്നു.

ഉയര്‍ന്ന പ്രേട്ടീന്‍ അടങ്ങിയ ഇത്തരം ഭക്ഷണങ്ങള്‍ കഴിച്ചതിന് ശേഷം ശരീരത്തിന് കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടി വരും. ഇത് ക്ഷീണം അനുഭവപ്പെടാന്‍ കാരണമാകും. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ചോറ് കഴിക്കുമ്പോഴാണ് ഇത്തരം അവസ്ഥ വരുന്നതെന്നാണ് ഇത്ര നാളും കരുതിയിരുന്നത് എന്നാല്‍, ഇത് ചോറ് മിതമായ രീതിയില്‍ കഴിക്കുമ്പോള്‍ ഈ പ്രശ്നമില്ലെന്നും പഠനം സൂചിപ്പിക്കുന്നു.

ഒരാള്‍ കഴിക്കുന്ന ഭക്ഷണവും ഉറക്കവുമായി ന്യൂറോബയോളജിക്കല്‍ ബന്ധങ്ങള്‍ നിലനില്‍ക്കുന്നുവെന്നും പഠനത്തില്‍ പറയുന്നുണ്ട്. പഞ്ചസാരയും അമിത പ്രോട്ടീനും അടങ്ങിയ ഭക്ഷണം കഴിക്കുമ്പോള്‍ ഉറക്കം വരാനുള്ള സാധ്യത കൂടുതലാണെന്ന് നേരത്തെയുള്ള പഠനങ്ങളില്‍ നിന്ന് വ്യക്തമായതാണ്.

love-to-eat-burgers-chips-for-lunch-you-may-fall-victim-to-food-coma1

ഉച്ചഭക്ഷണത്തിന് ശേഷമുള്ള അലസത ഒഴിവാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ഉച്ച സമയത്ത് പച്ചക്കറികളും ആരോഗ്യം പ്രഥാനം ചെയ്യുന്ന മറ്റ് ഭക്ഷണങ്ങളും ശീലമാക്കുന്നത് നന്നായിരിക്കുമെന്നും പഠനത്തില്‍ വ്യക്തമാകുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News