Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 8:40 am

Menu

Published on May 6, 2013 at 5:15 am

ഉറക്കത്തിലെ ശ്വാസകോശപ്രശ്നം റോഡപകടങ്ങള്‍ക്കും മരണത്തിനും കാരണം

lung-problem-wile-sleeping-will-leads-to-road-accident-and-to-death

കോട്ടയം: ഉറക്കത്തിലെ ശ്വാസകോശ പ്രശ്നങ്ങള്‍ 10 മുതല്‍ 15 ശതമാനം വരെ റോഡപകടങ്ങള്‍ക്കും പെട്ടെന്നുള്ള മരണത്തിനും കാരണമാകുന്നതായി തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്‍ററിലെ ന്യൂറോളജി അസോ. പ്രഫസര്‍ ഡോ. ആര്‍. ആശാലത വ്യക്തമാക്കി. കുമരകത്ത് അക്കാദമി ഓഫ് പള്‍മൊണറി ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍െറ (പള്‍മൊകോണ്‍) 15ാമത് സംസ്ഥാന സമ്മേളനത്തില്‍ ‘സ്ലീപ് മെഡിസിന്‍’ വിഷയം അവതരിപ്പിക്കുകയായിരുന്നു അവര്‍.
രാത്രിയില്‍ ഇടക്കിടെ ഉണരുന്നതാണ് ശ്വാസകോശ രോഗങ്ങളുടെ ലക്ഷണം. ഇതുമൂലം ശരിയായ ഉറക്കം ലഭിക്കില്ല. പകല്‍ മറ്റെന്തെങ്കിലും കാര്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴും ഈ അസുഖബാധിതര്‍ അറിയാതെ ഉറങ്ങിപ്പോകും.
ചിലപ്പോള്‍ സെക്കന്‍ഡുകള്‍ മാത്രം നീളുന്ന ഉറക്കമാകും സംഭവിക്കുക. വാഹനം ഓടിക്കുമ്പോഴാണ് ഇത്തരം അവസ്ഥയെങ്കില്‍ അപകടം സുനിശ്ചിതമാണെന്നും അവര്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News