Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം ഏറിവരുന്ന ഇക്കാലത്ത് ഏവരും നേരിട്ടിരുന്ന പ്രശ്‌നം ഫോണിന്റെ ചാര്‍ജ് വേഗം തീരുന്നതായിരുന്നു. തുടര്‍ച്ചയായുള്ള ഇന്റര്‍നെറ്റ് ഉപയോഗം ഫോണ്‍ ബാറ്ററി എത്രയും പെട്ടെന്ന് കാലിയാക്കും.
ഈ പ്രശ്‌നത്തിന് ഒരു പരിധിവരെ പരിഹാരമായി വന്നതായിരുന്നു പവര്‍ ബാങ്കുകള്‍. എന്നാല്‍ അതിവേഗത്തില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ മേഖലയില്‍ ഓരോ ദിവസവും പുതിയ പരീക്ഷണങ്ങളും ഗവേഷണങ്ങളും നടക്കുകയാണ്.

ഇത്തരത്തില്‍ വിപണിയിലെത്തിയിരിക്കുന്ന പുതുമുഖം മാഗ്‌നറ്റിക് ചാര്‍ജറാണ്. നേരത്തെ മണിക്കൂറുകള്‍ ആവശ്യമായിരുന്ന മൊബൈല്‍ ചാര്‍ജിങിന് ഇപ്പോള്‍ കുറച്ച് സമയമേ ആവശ്യമായി വരുന്നുള്ളൂ. ഫാസ്റ്റ് ചാര്‍ജിങ് ഫീച്ചറിന് ശേഷമുള്ള പുതിയ പരീക്ഷണമാണ് മാഗ്‌നറ്റിക് ചാര്‍ജര്‍.
ആന്‍ഡ്രോയ്ഡ്, ഐഫോണ്‍ ഫോണുകളില്‍ ഉപയോഗിക്കാവുന്ന നിരവധി മാഗ്‌നറ്റിക് ചാര്‍ജറുകള്‍ പുറത്തിറങ്ങി കഴിഞ്ഞു. ഇത്തരം മാഗ്‌നറ്റിക് ചാര്‍ജര്‍ കിറ്റുകള്‍ വിവിധ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളില്‍ ലഭ്യമാണ്.
സ്മാര്‍ട്ട്‌ഫോണുകളിലെ ചാര്‍ജര്‍ പോര്‍ട്ടുകളില്‍ നേരത്തെ തന്നെ ഘടിപ്പിക്കുന്ന ഒരു മാഗ്‌നറ്റിക് ഉപകരണത്തിലേക്ക് ചാര്‍ജര്‍ ഒട്ടിപ്പിടിപ്പിക്കുന്നതാണ് മാഗ്‌നറ്റിക് ചാര്‍ജര്‍. ഈ കണക്ഷന്‍ വഴി ഫോണ്‍ ചാര്‍ജ് ചെയ്യപ്പെടും.
ഫോണ്‍ ചാര്‍ജര്‍ പോര്‍ട്ട് സുരക്ഷിതമായി വര്‍ഷങ്ങളോളം ഉപയോഗിക്കാന്‍ മാഗ്‌നറ്റിക് ചാര്‍ജറിനു കഴിയും. മാഗ്‌നറ്റിക്കിന്റെ സഹായത്തോടെ ഒട്ടിപ്പിടിക്കുന്നതിനാല്‍ കേബിളിനു കാര്യമായ കേടുപാടുകളൊന്നും സംഭവിക്കില്ല എന്ന ഗുണവുമുണ്ട്.
Leave a Reply