Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മെല്‍ബണ്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ ഒരു ടെസ്റ്റ് ബാക്കി നില്‍ക്കെയാണ് വിരമിക്കല്‍ തീരുമാനം. മൂന്നാം ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞതോടെ പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കയിരുന്നു.അടുത്ത ടെസ്റ്റില്‍ വിരാട് കോലി’ ഇന്ത്യയെ നയിക്കും. 90 ടെസ്റ്റിൽ നിന്ന് 38.09 ശരാശരിയിൽ 4876 റൺസാണ് ധോണിയുടെ സമ്പാദ്യം. ഇതിൽ ആറ് സെഞ്ചുറിയും 33 അർധസെഞ്ചുറിയും ഉൾപ്പെടുന്നു.ഇന്ത്യക്ക് കൂടുതല്‍ ടെസ്റ്റ് വിജയങ്ങള്‍ നേടിതന്ന നായകനാണ് ധോണി.
Leave a Reply