Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 28, 2026 3:05 am

Menu

Published on January 7, 2017 at 3:45 pm

ടീമിനു പുറത്താകേണ്ട ഘട്ടങ്ങളില്‍ തന്നെ രക്ഷിച്ചത് ആദ്ദേഹമാണ് കോഹ്ലി

mahendra-singh-dhoni-will-always-be-my-captain-virat-kohli

ന്യൂഡല്‍ഹി: തനിക്ക് ധോണി വെറുമൊരു ക്യാപ്റ്റന്‍ മാത്രമായിരുന്നില്ലെന്ന് നിയുക്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി.ടീമിനു പുറത്താകേണ്ട നിരവധി സാഹചര്യങ്ങളില്‍ തന്നെ രക്ഷിച്ചത് ധോണിയായിരുന്നെന്നും കോഹ്ലി പറഞ്ഞു. അരങ്ങേറ്റ മത്സരം മുതല്‍ ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റുകളിലും ധോണിക്കു കീഴിലാണ് കോഹ്ലി ഇന്ത്യന്‍ ടീമില്‍ കളിച്ചിരുന്നത്. കരിയറിന്‍റെ തുടക്കത്തില്‍ സ്ഥിരത പുലര്‍ത്താന്‍ കഴിയാതിരുന്ന പലഘട്ടത്തിലും കോഹ്ലിയുടെ കഴിവിന്‍മേല്‍ ധോണിക്കുണ്ടായിരുന്ന വിശ്വാസം കൊണ്ട് മാത്രമായിരുന്നു താരം ടീമില്‍ നിലനിന്നത്.

ധോണിയാണ് എല്ലായ്‌പ്പോഴും തന്നെ നയിച്ചിരുന്നത്, അവസരങ്ങള്‍ സൃഷ്ടിച്ചത്. ഒരു നല്ല താരമായി വളരുന്നതിനാവശ്യമായ സമയവും സാഹചര്യവും ഒരുക്കി തന്നതും പുറത്താകേണ്ടിയിരുന്ന പലഘട്ടങ്ങളിലും തനിക്ക് രക്ഷകനായതുമെന്നും കോഹ്ലി ബി.സി.സി.ഐ ടിവിക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

ധോണിയെന്ന നായകനു പകരമാകുമോ താന്‍ എന്നത് വലിയൊരു ചോദ്യം തന്നെയായി അവശേഷിക്കുമെന്നു പറഞ്ഞ കോഹ്ലി. വലിയൊരു സ്ഥാനമാണ് നികത്തപ്പെടാനുള്ളതെന്നും കൂട്ടിച്ചേര്‍ത്തു. ‘ധോണിയെ മറ്റൊരു സ്ഥാനത്തും നിങ്ങള്‍ക്കു ബന്ധപ്പെടുത്താനാകില്ല. അദ്ദേഹം എന്നും തന്‍റെ ക്യാപ്റ്റനായിരിക്കുമെന്നും കോഹ്ലി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ബുധനാഴ്ചയാണ് ഏകദിന-ട്വന്‍റി20 ടീമിന്‍റെ നായക സ്ഥാനം ഒഴിയുന്നതായി ധോണി പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ ടെസ്റ്റ് ക്യാപ്റ്റനായ കോഹ്ലിയെ ഏകദിന-ട്വന്‍റി20 ടീമിന്‍റെ ചുമതല കൂടി ഏല്‍പ്പിക്കുന്നതായി സെലക്ഷന്‍ കമ്മിറ്റി ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News