Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 10:56 pm

Menu

Published on May 30, 2014 at 12:00 pm

കാഡ്ബറിയുടേയും ക്രാഫ്റ്റിൻറെയും ഉൽപന്നങ്ങൾ ബഹിഷ്കരിക്കാന്‍ ആഹ്വാനം

malaysia-muslim-groups-call-for-boycott-of-cadbury-mondelez-foods

ക്വാലാലംപൂര്‍: പ്രശസ്ത പലഹാര കമ്പനികളായ കാഡ്ബറിയുടേയും ക്രാഫ്റ്റിൻറെയും ഉൽപന്നങ്ങൾ ബഹിഷ്കരിക്കാന്‍ മലേഷ്യയിലെ മുസ്‌ലിം റീട്ടെയ്ല്‍ ആന്‍ഡ്‌ കണ്‍സ്യൂമര്‍ ഗ്രൂപ്പ്‌ ആഹ്വാനം ചെയ്തു.മലേഷ്യൻ അധികാരികൾ നടത്തിയ പരിശോധനയിൽ പന്നിയുടെ ഡി.എന്‍.എ ഈ കമ്പനികളുടെ രണ്ടു തരം ചോക്കലേറ്റുകളില്‍ കണ്ടതിനെ തുടർന്നാണ്‌ ഇത്തരമൊരു നടപടി എടുത്തത്.കാഡ്ബറിയുടെ മാതൃകമ്പനിയാണ് മോൺഡെലസ് (ക്രാഫ്റ്റ്). മുസ്‌ലിം ഭൂരിപക്ഷമുള്ള മലേഷ്യയില്‍ ഉത്പന്നങ്ങള്‍ ഇസ്ലാം നിയമപ്രകാരമുള്ളവയാണോ എന്ന് സ്ഥിരമായി പരിശോധനകൾ നടത്താറുണ്ട്.ഇങ്ങനെ നടത്തിയ പരിശോധനയിലാണ് ചോക്ലേറ്റിൽ പന്നിയുടെ ഡി.എന്‍.എ കണ്ടെത്തിയത്.ഇതോടെ കാഡ്ബറി, മോൺഡെലസ്, ക്രാഫ്റ്റ്‌ എന്നിവരുടെ ഉത്പനങ്ങളുടെ വില്പന നിര്‍ത്തിവയ്ക്കാന്‍ 800 ഓളം കടകളോട് സ്ലിം റീട്ടെയ്ല്‍ ഗ്രൂപ്പ്‌ ആവശ്യപ്പെട്ടു.കാഡ്ബറി, ക്രാഫ്റ്റ്‌ ഉത്പന്നങ്ങള്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത് ഇന്തോനേഷ്യ, മിഡില്‍ ഈസ്റ്റ്‌ തുടങ്ങിയ മേഖലകളിലാണ്.

Loading...

Leave a Reply

Your email address will not be published.

More News