Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 9:29 pm

Menu

Published on January 12, 2018 at 11:39 am

അമ്മായിയമ്മ ഒരു നല്ല ‘അമ്മ’ അല്ലെങ്കിൽ കുടുംബം കുട്ടിച്ചോറാകും!! മരുമകളെ കുറിച്ച് മല്ലികാ സുകുമാരന്റെ വാക്കുകൾ..

mallika-sukumaran-about-being-a-mother-in-law

ആൺമക്കൾ ഉള്ള എല്ലാ കുടുംബത്തിലും അവരുടെ കല്യാണം എന്നത് അമ്മമാർക്ക് ഒരു ആധിയാണ്. മക്കൾ കെട്ടിക്കൊണ്ടു വരുന്ന പെൺകുട്ടികൾ സ്‌നേഹിക്കുമോ, കുടുംബം തകർക്കുമോ, എല്ലാരോടും ഉള്ള പെരുമാറ്റം എങ്ങനെ ആയിരിക്കും, എന്ന ആശങ്ക എനിക്കും ഉണ്ടായിരുന്നു എന്ന് മല്ലികാ സുകുമാരൻ പറയുന്നു. വിവാഹ ശേഷം പൂർണിമ, ഇന്ദ്രനെക്കാൾ എന്നെയും പ്രിത്വിയെയും ശ്രദ്ധിച്ചു, അതിനാൽ അതൊരു ആശ്വാസമായി. എന്നാൽ സുപ്രിയയ്ക്ക് എന്നെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു. അതിനാൽ അവിടെ ഞാൻ അല്പം ബുദ്ധിപൂർവ്വം പെരുമാറി. അങ്ങനെ മരുമക്കളുടെ മനസ്സിൽ ഞാൻ ഒരു അമ്മായിയമ്മയെക്കാൾ നല്ലൊരു അമ്മയായി മാറി.



തന്റെ ഭർത്താവ്, പ്രമുഖ നടൻ സുകുമാരൻ, പൃഥ്വിരാജും ഇന്ദ്രജിത്തും കുഞ്ഞായിരിക്കുമ്പോൾ തന്നെ മരണത്തിന് കീഴടങ്ങി. അന്ന് മുതൽ പിന്നീട് അമ്മ മല്ലികാ സുകുമാരനാണ് അച്ഛൻ ഇല്ലാത്തതിന്റെ ഒരു കുറവും കുട്ടികളെ അറിയിക്കാതെ രണ്ട് പേരെയും നോക്കി വളർത്തിയത്. ഭർത്താവ് സുകുമാരൻ ആഗ്രഹിച്ചതു പോലെ തന്നെ ഇരുവരെയും പഠിപ്പിച്ച് നല്ല വിദ്യാ സമ്പന്നരാക്കി. ശേഷം സ്വന്തം ഇഷ്ടപ്രകാരം തന്നെ ഇരുവരും സിനിമയിലേക്കും വന്നു. അവിടെയും ഇരുവരും പ്രശസ്തി നേടി.



അച്ഛനില്ലാത്ത മക്കളെ ഒത്തിരി സ്‌നേഹം കൊടുത്തും കഷ്ടപെട്ടും വളർത്തിയ മല്ലികയ്ക്ക് മക്കൾ വിവാഹിതരാകുന്ന കാര്യം വന്നപ്പോൾ ഒരുപാട് ആശങ്കകൾ ഉണ്ടായിരുന്നു. മക്കൾ തന്നിൽ നിന്നും അകന്നു പോകുമോ എന്ന ആശങ്കയായിരുന്നു അതിൽ ഏറ്റവും മുൻപന്തിയിൽ. ഒപ്പം ഇതുവരെ ഞങ്ങൾ മൂന്നും മാത്രമായ ലോകത്തേക്ക് പുതിയൊരാൾ വരുമ്പോൾ ഉണ്ടാകുന്ന ആശങ്ക വേറെയും. എന്നാൽ ഇതു തികച്ചും സാധാരണമാണെന്നു എനിക്ക് ബോധ്യമായിരുന്നു. അതേ ആശങ്ക വിവാഹ ശേഷം പെൺകുട്ടികൾക്ക് അമ്മായിയമ്മയെക്കുറിച്ചും ഉണ്ടാകുമെന്ന കാര്യം ഞാൻ പിന്നീടാലോചിച്ചു. ഇന്ദ്രജിത്തും പൃഥ്വിരാജും സ്‌നേഹിച്ചാണ് വിവാഹം കഴിച്ചത്. അവരുടെ ആഗ്രഹത്തിന് താൻ എതിരു നിന്നില്ല.




പൂർണിമയെ ഇഷ്ടമാണെന്ന് ഇന്ദ്രൻ പറഞ്ഞപ്പോൾ പഠിത്തം കഴിഞ്ഞു ജോലിയൊക്കെയായി കഴിഞ്ഞു വിവാഹം ആകാമെന്നായിരുന്നു എന്റെ മറുപടി. അതുപോലെ തന്നെ ഇന്ദ്രൻ പഠനം കഴിഞ്ഞു ജോലി ലഭിച്ച ശേഷമാണ് പൂർണിമയുമായുള്ള വിവാഹം നടത്തിയത്. പൂർണിമ ശരിക്കും ഒരു മകളുടെ സ്ഥാനത്തു നിന്ന് എല്ലാ കാര്യങ്ങളും നോക്കി നടത്തി. ഇന്ദ്രനെക്കാൾ എന്നെയും പൃഥ്വിരാജിനെയും ശ്രദ്ധിക്കാനും അവൾ മിടുക്കു കാണിച്ചു.



പിന്നെ സിനിമയിൽ എത്തിയ ശേഷം പൃഥ്വിയെയും പല നടിമാരെയും ചേർത്ത് ഗോസിപ്പുകൾ വന്നു. എന്നാൽ അങ്ങിനെ ഒരു ബന്ധമുണ്ടെങ്കിൽ അത് അവൻ എന്നോട് തുറന്നു പറയുമെന്ന് പൂർണ വിശ്വാസമുണ്ടായിരുന്നതിനാൽ എനിക്ക് ടെൻഷൻ ഉണ്ടായിരുന്നില്ല. സുപ്രിയയെ ഇഷ്ടമാണെന്ന് പിന്നീട് അവൻ അറിയിച്ചു. ആ വിവാഹവും അധികം ആർഭാടങ്ങൾ ഇല്ലാതെ തന്നെ ഞാൻ നടത്തി കൊടുത്തു. ആദ്യത്തെ അഞ്ചു ആറു മാസം സുപ്രിയയ്ക്ക് എന്നെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു. അതു ഞാൻ മനസിലാക്കി ബുദ്ധിപൂർവം പെരുമാറി. കുടുംബത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും ഉണ്ടാകണമെങ്കിൽ മക്കൾക്കും മരുമക്കൾക്കും അവർ ആഗ്രഹിക്കുന്ന സ്വാതന്ത്ര്യം നൽകണമെന്നും മല്ലിക പറയുന്നു.




നമ്മൾ കൂടെ താമസിച്ചാൽ അവർക്ക് പലതും ത്യജിക്കേണ്ടി വരും. അതിനാൽ കൊച്ചിയിൽ ഇന്ദ്രന്റെയും പ്രിഥ്വിരാജിന്റെയും ഫ്‌ളാറ്റുകൾക്ക് അടുത്ത് മറ്റൊരു ഫ്‌ളാറ്റിലാണ് എന്റെ താമസം. ഇന്ദ്രനും പ്രിഥ്വിരാജിനും അഞ്ചു മിനിറ്റു യാത്ര ചെയ്താൽ എന്റെ ഫ്‌ളാറ്റിലെത്താം. മക്കൾ കൊച്ചിയിലുണ്ടെങ്കിൽ എല്ലാവരും ഒന്നിച്ചാണ് ഭക്ഷണം. അവർ സ്ഥലത്തില്ലെങ്കിലും പൂർണിമയും സുപ്രിയയും തീർച്ചയായും വരും. ഇതു തന്നെയാണ് എല്ലാ അമ്മായിയമ്മമാരോടും എനിക്ക് പറയാനുള്ളത്. നമ്മൾ കൊടുക്കുന്നതെ അവർ നമുക്ക് തിരിച്ചു തരുകയുള്ളു..! അത് മനസിലാക്കി നമ്മൾ നിന്നാൽ എന്നും അവർ പൂർണ്ണ സ്നേഹത്തോടെ നമ്മളുടെ കൂടെ തന്നെ ഉണ്ടാകും….!



Loading...

Leave a Reply

Your email address will not be published.

More News