Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 4:07 am

Menu

Published on February 2, 2017 at 12:23 pm

സൂക്ഷിക്കുക; പ്ലേസ്റ്റോറിലെ 38 ശതമാനം ആപ്പുകളും പണിതരും

malware-android-vpn-apps-google-play-store

ലോകം സ്മാര്‍ട്ട് ഫോണ്‍ യുഗത്തിലേക്ക് കടന്നതോടെ ഇത് ആപ്പുകളുടെ കാലമാണ്. എന്തിനും ഏതിനും ഇന്ന് നമുക്ക് വിവിധ ആപ്പുകള്‍ ലഭ്യമാണ്. എന്നാല്‍ ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ഉപയോഗിക്കുന്ന ആന്‍ഡ്രോയിഡ് ആപ്പുകളെ കുറിച്ച് ഞെട്ടിക്കുന്ന വിവരമാണ് പുറത്ത് വരുന്നത്.

ആന്‍ഡ്രോയിഡ് ആപ്പ് സ്റ്റോറായ ഗൂഗിള്‍ പ്ലേസ്റ്റോറിലെ 38 ശതമാനം ആപ്പുകളും സുരക്ഷിതമല്ലെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. നേരത്തെ തന്നെ ചില ആപ്പുകള്‍ ഉപഭോക്താവിന്റെ വ്യക്തിഗത വിവരങ്ങള്‍ അയാളുടെ അനുവാദമില്ലാതെ ചോര്‍ത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു ഇക്കാര്യംശരിവെക്കുന്നതാണ് പുതിയ പഠനം.

പുതിയ ആന്‍ഡ്രോയിഡ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ വരുന്ന ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് ഒന്ന് വായിച്ച് പോലും നോക്കാതെ ഓകെ കൊടുക്കുന്നതാണ് മിക്കവരുടെയും പതിവ്. എന്നാല്‍ ഇക്കൂട്ടത്തില്‍ മിക്കവയിലും ഫോണിലുള്ള വിവരങ്ങള്‍ എടുക്കാനുള്ള അനുവാദവും കൂടെ നല്‍കുന്നുണ്ട്.

malware-android-vpn-apps-google-play-store1

ഇത്തരം വിവരങ്ങള്‍ പിന്നീട് ചാരപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നുണ്ട്. പലപ്പോഴും ഒരു നോട്ടിഫിക്കേഷന്‍ പോലും നല്‍കാതെയാണ് ഇത്തരം വിവരങ്ങള്‍ ആപ്പുകള്‍ എടുക്കുന്നതെന്ന് ഇസഡ്ടിഇ, വാവെയ് കമ്പനികളെ വിമര്‍ശിച്ച് വിദഗ്ധര്‍ പറയുന്നു.

വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക് ആപ്പ് അഥവാ വിപിഎന്നുകളെ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുമ്പോള്‍ ഏറ്റവും സുരക്ഷിത മാര്‍ഗമായി പലരും കരുതുന്നുണ്ട്. ഓണ്‍ലൈനില്‍ വിവരങ്ങള്‍ പങ്കുവെയ്ക്കുമ്പോള്‍ എന്‍ക്രിപ്റ്റ് ചെയ്യുന്നതിനാല്‍ ഇവ കൂടുതല്‍ സുരക്ഷിതമാണെന്നായിരുന്നു പൊതുവേയുള്ള വിശ്വാസം. എന്നാല്‍ ഇവയും സുരക്ഷിതമല്ലെന്നും പഠനം പറയുന്നു.

ഓസ്‌ട്രേലിയയിലെ കോമണ്‍വെല്‍ത്ത് സയന്റിഫിക്ക് ആന്റ് ന്‍സ്ട്രിയല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷനും (സി.എസ്.ഐ.ആര്‍.ഒ) സൗത്ത് വെയ്ല്‍സ് സര്‍വകലാശാലയും സംയുക്തമായാണ് ഈ പഠനം നടത്തിയത്.  38 ശതമാനം ആന്‍ഡ്രോയ്ഡ് വിപിഎന്‍ ആആപ്പുകളും മാല്‍വെയര്‍ ബാധിതമാണെന്ന് പഠനത്തില്‍ കണ്ടെത്തി.

ഇതിനായി ഗൂഗിള്‍ പ്ലേസ്റ്റോറിലെ 234  വിപിഎന്‍ ആപ്പുകളാണ് ഗവേഷണസംഘം പരിശോധിച്ചത്. ഇതില്‍ മൂന്നിലൊരു ഭാഗം ആപ്ലിക്കേഷനുകളും മാല്‍വെയറുകള്‍ ഉപയോഗിച്ച് ഉപഭോക്താവിന്റെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് കണ്ടെത്തി.

മാല്‍വെയറുകളില്‍ നിന്നും പൂര്‍ണസുരക്ഷ വാഗ്ദാനം ചെയ്യുന്ന 18 ശതമാനം ആപ്പുകളും അവ പാലിക്കുന്നുമില്ലെന്നും കൂടാതെ ടെക്സ്റ്റ് മെസേജുകള്‍, അക്കൗണ്ട് ക്രെഡന്‍ഷ്യലുകള്‍ തുടങ്ങി വളരെ സെന്‍സിറ്റീവായ വിവരങ്ങള്‍ വരെ അനുവാദം ചോദിക്കാതെയാണ് പത്തില്‍ എട്ട് ആപ്പുകളും ചോര്‍ത്തുന്നതെന്നും കണ്ടെത്തി.

Loading...

Leave a Reply

Your email address will not be published.

More News