Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 7, 2026 9:28 pm

Menu

Published on October 9, 2015 at 3:35 pm

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം തലയുമായി ഭർത്താവ് തെരുവിലൂടെ നടന്നു – വിഡിയോ

man-allegedly-beheads-wife-in-pune-walks-with-her-head-in-hand

പൂണെ: അമ്പത്തിമൂന്നുകാരനായ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയതിനുശേഷം ഭാര്യയുടെ തലയും അറക്കാനുപയോഗിച്ച കോടാലിയുമായി തെരുവിലൂടെ നടന്നു.സംഭവവുമായി ബന്ധപ്പെട്ട് രാമു ചവാൻ എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു. ഭാരതി വിദ്യാപീഠ് പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കൊലപാതകത്തിന് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.

ഒരു കൈയ്യിൽ തലയും മറു കൈയ്യിൽ കോടാലിയുമായാണ് ഇയാൽ തെരുവിലൂടെ നടന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട ട്രാഫിക് പൊലീസ് തല തുണികൊണ്ട് മറയ്ക്കുകയും ഇയാളെ അറസ്റ്റു ചെയ്യുകയുമായിരുന്നു. സെക്യൂരിറ്റിയായി ജോലി ചെയ്യുകയായിരുന്ന ചവാൻ ഭാര്യ സോനാബായിക്ക് വിവാഹേതര ബന്ധമുണ്ടെന്നാരോപിച്ചാണ് കൊല ചെയ്തതെന്നു പൊലീസ് പറഞ്ഞു.
–

–

Loading...

Comments are closed.

More News