Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 1:38 am

Menu

Published on October 16, 2015 at 2:54 pm

സഹപ്രവര്‍ത്തകയുടെ ഭര്‍ത്താവയച്ച പാഴ്സലിനുള്ളില്‍ ജീവനുള്ള പാമ്പ്…!!!

man-finds-live-snake-in-courier-sent-by-jealous-husband

ബംഗലൂരു:സഹപ്രവര്‍ത്തകയുടെ ഭര്‍ത്താവയച്ച പാഴ്സലിനുള്ളില്‍ ജീവനുള്ള പാമ്പ്. ബംഗലൂരുവിലെ സംസ്ഥാന സര്‍ക്കാരിനറെ കീഴിലുള്ള ബാംഗ്ലൂര്‍ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ഓഫീസിലെ ഒന്നാം ഡിവിഷന്‍ അസിസ്റ്റന്റിനാണ് ഇത്തരമൊരു പാഴ്സൽ ലഭിച്ചത്.

പാഴ്സൽ ഭീഷണി സഹപ്രവര്‍ത്തകയുടെ ഭര്‍ത്താവ് അയച്ചതെന്നാണ് ഇയാള്‍ പരാതി നല്‍കിയിരിക്കുന്നത്. പേടിച്ചരണ്ട ഇയാള്‍ ബാംഗ്ലൂര്‍ ഹൈഗ്രൗണ്ട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.സഹപ്രവര്‍ത്തകയുടെ ഭര്‍ത്താവാണ് ഇപ്പോള്‍ സംശയത്തിന്റെ നിഴലിലുള്ളത്. ഇയാള്‍ക്ക് തന്നോട് അസൂയയാണെന്ന് പരാതിക്കാരന്‍ പറയുന്നു. കുറ്റകരമായ ഭീഷണി എന്ന ഈ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിയമപരമായ അഭിപ്രായത്തെ തേടിയിരിക്കുകയാണെന്ന് പൊലീസ് പറയുന്നു. പ്രാഥമിക അന്വേഷണത്തിനായി കൊറിയര്‍ ഓഫീസിലേക്ക് ആളെ അയച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

Loading...

Comments are closed.

More News