Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 11, 2026 8:45 pm

Menu

Published on September 1, 2016 at 10:39 am

വടക്കൻ സെൽഫി കണ്ട് അഭിനയം നിർത്താൻ പലരും പറഞ്ഞു;മഞ്ജിമ

manjima-mohan-about-vadakkan-selfi

ഒരു വടക്കന്‍ സെല്‍ഫി’സിനിമയുടെ ക്ലൈമാക്‌സ് രംഗം കണ്ടിട്ട് ഇനി അഭിനയിക്കരുതെന്ന് പലരും തന്നോട് പറഞ്ഞിട്ടുണ്ടെന്ന് നടി മഞ്ജിമ.മനോരമയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് മഞ്ജിമയുടെ പ്രതികരണം.ഒരു വടക്കന്‍ സെല്‍ഫി കണ്ട് ഒരുപാടു പേര്‍ വിളിച്ച് അഭിനന്ദിക്കുകയും വിമര്‍ശിക്കുകയും ചെയ്തു.സിനിമയുടെ ക്ലൈമാക്‌സ് രംഗം കണ്ട് ഇനി അഭിനയിക്കരുതെന്ന് പോലും പറഞ്ഞിട്ടുണ്ട് .വടക്കന്‍ സെല്‍ഫിയിലെ ക്ലൈമാസ് സീനില്‍ എനിക്കും അണിയറ പ്രവര്‍ത്തകര്‍ക്കും തൃപ്തിയുണ്ടായിരുന്നു.എന്നാല്‍ പ്രേക്ഷകര്‍ മറ്റൊരു രീതിയിലാണ് ഇതിനെ കണ്ടത്.11 വര്‍ഷത്തിന് ശേഷം സിനിമാ ലോകത്ത് എത്തിയാണ് വടക്കന്‍ സെല്‍ഫി അഭിനയിച്ചത്.കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു ഇത്.പ്രത്യേകിച്ച് ഡബ്ബിങ്ങിലും ചില രംഗങ്ങളിലും .ഇത്തരം വിമര്‍ശനം മനസില്‍വച്ചുകൊണ്ടാണ് ഗൗതം മേനോന്‍ അത്തരം രംഗങ്ങളില്‍ അഭിനയിച്ചത്.ചില താഴ്ചകള്‍ ജീവിതത്തിലുണ്ടാകും.അവിടെ നിന്ന് നമ്മള്‍ സ്വയം കരകയറണം.അഭിനയത്തിന്റെ കാര്യത്തില്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും ക്രഡിറ്റ് ഗൗതം സാറിനാണെന്നും മഞ്ജിമ പറയുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News