Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ മഞ്ജു വാര്യര്‍ നിവിന്‍ പോളിയുടെ നായികയാകുന്നു. നീണ്ട ഇടവേളക്കു ശേഷമാണ് സന്തോഷ് ശിവന്‍ വീണ്ടും മലയാളത്തിലെത്തുന്നത്.2005ല്‍ പൃഥ്വിരാജും കാവ്യാ മാധവനും പ്രധാനവേഷത്തിലെത്തിയ അനന്തഭദ്രമാണ് സന്തോഷിന്റെ ആദ്യ മലയാള ചിത്രം. ഇത് വന്‍ വിജയം നേടിയിരുന്നു.എം.എസ്. ധോണി: ദി അണ്‍ ടോള്‍ഡ് സ്റ്റോറി എന്ന ചിത്രത്തിനു ഛായാഗ്രഹണം നിര്‍വഹിക്കുകയാണ് സന്തോഷ് ശിവനിപ്പോള്‍. ഇതിനു ശേഷമായിരിക്കും പുതിയ ചിത്രത്തിന്‍റെ ജോലികള്‍ ആരംഭിക്കുക. ജൂണില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സന്ത്യന്‍ അന്തിക്കാട്, മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന സിനിമയിലാണ് മഞ്ജു ഇപ്പോള്‍ അഭിനയിക്കുന്നത്. നിവിൻ മഞ്ജു സന്തോഷ് എന്നിവർ ഒന്നിക്കുമ്പോൾ ഏറെ പ്രതീക്ഷയാണ് ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
Leave a Reply