Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:46 am

Menu

Published on October 2, 2013 at 10:37 am

വയനാട് മെഡി. കോളേജും ശ്രീചിത്ര സെന്ററും മൂന്ന് മാസത്തിനകം

medical-college-and-sree-chithra-medical

തിരുവനന്തപുരം: വയനാട് മെഡിക്കല്‍ കോളേജിന്റെയും ശ്രീചിത്ര മെഡിക്കല്‍ സെന്ററിന്റെയും പ്രവര്‍ത്തനം മൂന്ന് മാസത്തിനകം ആരംഭിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ചന്ദ്രപ്രഭാ ചാരിറ്റബിള്‍ ട്രസ്റ്റ് കല്പറ്റയ്ക്കടുത്ത് മടക്കിമലയില്‍ സൗജന്യമായി നല്‍കുന്ന 50 ഏക്കര്‍ സ്ഥലത്താണ് നിര്‍മാണം തുടങ്ങുക. മെഡിക്കല്‍ കോളേജ് ആസ്പത്രി താത്കാലികമായി പ്രവര്‍ത്തനം തുടങ്ങുക, കല്പറ്റ ജനറല്‍ ആസ്പത്രിയിലാകും. 2014-ല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കും. എം.കെ. ജിനചന്ദ്രന്‍ മെമ്മോറിയല്‍ ഗവ. കോളേജ് എന്നായിരിക്കും ഇതിന്റെ പേര്. വയനാട്ടിലെ നിര്‍ധനരായ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് മെറിറ്റ്‌ലിസ്റ്റില്‍ പ്രവേശനം നല്‍കും.ആസ്പത്രിയടക്കം ശ്രീചിത്ര മെഡിക്കല്‍ സെൻറെർ സ്ഥാപിക്കാനുള്ള സ്ഥലം ഒന്നര മാസത്തിനകം കണ്ടെത്തും. താമസിയാതെ നിര്‍മാണപ്രവൃത്തിയുടെ ഉദ്ഘാടനവും നടത്തും. ആദിവാസി വിഭാഗത്തിലെ പ്രത്യേക രോഗങ്ങള്‍ പഠിക്കാന്‍ ശ്രീചിത്ര വയനാട്ടില്‍ ഉടന്‍ തന്നെ ഓഫീസ് തുടങ്ങും. കാര്‍ഡിയോളജി, ന്യൂറോളജി വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കും.

Loading...

Leave a Reply

Your email address will not be published.

More News