Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 11:43 pm

Menu

Published on May 4, 2013 at 6:26 am

ഔഷധഗുണങ്ങള്‍ നിറഞ്ഞ മഞ്ഞള്‍.

medicinal-effect-of-turmeric

ഭൂമിക്കടിയിലെ പൊന്ന്‌ എന്നറിയപ്പെടുന്ന മഞ്ഞള്‍ ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കാനും ത്വക്‌ രോഗങ്ങള്‍ മാറ്റുവാനും അത്യുത്തമമാണ് .ഇന്ത്യക്കാര്‍ കറികളില്‍ മഞ്ഞള്‍ ചേര്‍ക്കുന്നതിലൂടെ മഞ്ഞളിന്‍റെ ഗുണ ഫലം നമുക്കു ലഭിക്കുന്നുണ്ട്.ഇതാ മഞ്ഞളിന്‍റെ ഏതാനും ചില ഔഷധ ഗുണങ്ങള്‍.

കുഴിനഖം മാറാന്‍ പച്ചമഞ്ഞളും മൈലാഞ്ചിയും സമമെടുത്ത്‌ അരച്ച്‌ കുഴിനഖമുള്ള ഭാഗത്ത്‌ പൊതിഞ്ഞു കെട്ടിയാല്‍ മതി.

പഴുതാരയോ തേളോ കടിച്ചാല്‍ തുളസിനീരില്‍ മഞ്ഞള്‍ അരച്ചു പുരട്ടുക.

കടന്നലോ തേനീച്ചയോ കുത്തിയാല്‍,പച്ചമഞ്ഞള്‍ കറുകനീരിലോ കുമ്പിളിണ്റ്റെ കുരുന്നു ചേര്‍ത്തോ അരച്ചിടുക.വേദനയും നീരും മാറും.

ചിലന്തി കടിച്ചാല്‍, തുളസിനീരില്‍ പച്ചമഞ്ഞള്‍ അരച്ചു പുരട്ടുകയും അല്‍പം കഴിക്കുകയും വേണം.ആര്യവേപ്പിലയും കണിക്കൊന്നയിലയും പച്ചമഞ്ഞളും അരച്ചിടുന്നതും ഫലപ്രദമാണ്‌.

തുല്യ അളവില്‍ പച്ചമഞ്ഞളും വേപ്പിലയും ചതച്ചിട്ട്‌ വെള്ളം തിളപ്പിച്ച്‌ ദിവസം മൂന്നു നേരം ഓരോ ഗ്ലാസ്‌ കുടിക്കുക.ചര്‍മാരോഗ്യത്തിനു സഹായിക്കും.

ആര്യവേപ്പിലയും പച്ചമഞ്ഞളും അരച്ച്‌ പുരട്ടുകയോ അവ ഇട്ട്‌ വെന്ത വെള്ളത്തില്‍ ചെറുചൂടില്‍ കുളിക്കുകയോ ചെയ്യുന്നതു ഫലപ്രദമാണ്‌.

രാത്രി കിടക്കുന്നതിനു മുമ്പ്‌ പച്ച മഞ്ഞള്‍ അരച്ചു മുഖത്തു പുരട്ടുക. രാവിലെ കഴുകിക്കളയുക. മുഖചര്‍മത്തിനു തിളക്കവും മൃദുത്തവും ലഭിക്കും. പച്ചമഞ്ഞളും വേപ്പെണ്ണയും ചാലിച്ച്‌, മുഖത്തു പുരട്ടി രണ്ടു മണിക്കൂറിനുശേഷം കഴുകിക്കളയുക. മുഖക്കുരുമാറും.(മഞ്ഞള്‍ രോമവളര്‍ച്ച തടയുന്നതിനാല്‍ ഈ ചികിത്സ പുരുഷന്‍മാര്‍ ചെയ്യരുത്‌).

Loading...

Leave a Reply

Your email address will not be published.

More News