Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 19, 2026 11:57 am

Menu

Published on January 20, 2016 at 10:14 am

നടി അസിന്‍ വിവാഹിതയായി;വരൻ മൈക്രോമാക്‌സ് ഉടമ രാഹുല്‍ ശര്‍മ്മ

micromax-co-founder-rahul-sharma-and-asin-are-married

മലയാളിയായ ബോളിവുഡ് നടി അസിന്‍ വിവാഹിതയായി. മൈക്രോമാക്‌സ് ഉടമ രാഹുല്‍ ശര്‍മ്മയാണ് വരന്‍.ഡല്‍ഹിയിലെ ദുസിത് ദേവാരന റിസോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ്.ക്രിസ്ത്യന്‍ വിവാഹാചാര പ്രകാരമായിരുന്നു വിവാഹം.പിന്നീട് ഹിന്ദു ആചാര പ്രകാരവും വിവാഹം നടക്കും. ജനുവരി 23ന് മുംബൈയില്‍ സുഹൃത്തുക്കള്‍ക്കായി റിസപ്ഷന്‍ ഒരുക്കിയിട്ടുണ്ട്.തന്റെ വിവാഹ ക്ഷണക്കത്തിന്റെ ചിത്രങ്ങള്‍ അസിന്‍ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. കൊച്ചിക്കാരിയായ അസിന്‍ തോട്ടുങ്കല്‍ സത്യന്‍ അന്തിക്കാടിന്റെ ‘നരേന്ദ്രന്‍ മക ജയകാന്തന്‍ വക’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. പിന്നീട് തമിഴില്‍ സജീവ സാന്നിധ്യമായി മാറിയ അസിന്‍ ‘ഗജിനി’യിലൂടെ ബോളിവുഡിലും പ്രശസ്തയായി. ആമിര്‍ ഖാന്‍, അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍ എന്നിവര്‍ക്കൊപ്പമെല്ലാം അസിന്‍ അഭിനയിച്ചിട്ടുണ്ട്. അക്ഷയ് കുമാര്‍ വഴിയാണ് അസിനും രാഹുല്‍ ശര്‍മയും പരിചയപ്പെടുന്നത്. രാഹുലിന്റെ അടുത്ത സുഹൃത്താണ് അക്ഷയ് കുമാര്‍. ലോകത്തിലെ തന്നെ പ്രായം കുറഞ്ഞ സമ്പന്നരില്‍ ഒരാളാണ് രാഹുല്‍ ശര്‍മ.

assin-rahul

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News