Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:07 am

Menu

Published on October 15, 2013 at 10:06 am

ക്രിക്കറ്റിൽ ഇനി പത്ത് ഇല്ല

mumbai-indians-to-retire-no-10-jersey

ക്രിക്കറ്റില്‍ നിന്ന് സച്ചിന്‍ വിരമിച്ചാലും പത്താം നമ്പര്‍ ജഴ്‌സിയില്‍ മറ്റൊരാളെ കാണാന്‍ ആരാധകര്‍ക്ക് കഴിയില്ല. ആരാധകര്‍ക്ക് മാത്രമല്ല, ഐ പി എല്ലില്‍ സച്ചിന്‍ കളിച്ചിരുന്ന മുംബൈ ഇന്ത്യന്‍സിനും അത് കഴിയില്ല. പത്താം നമ്പര്‍ ജഴ്‌സി മറ്റൊരാള്‍ക്കും കൊടുക്കണ്ട എന്നാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം.

മുംബൈ ഇന്ത്യന്‍സ് ടീമുടമ നിത അംബാനിയാണ് ഇക്കാര്യം അറിയിച്ചത്. സച്ചിനോടുള്ള ആദരവ് കാട്ടാനായിട്ടാണ് ടീം മാനേജ്‌മെന്റിന്റെ ഈ തീരുമാനം. മാസ്റ്റര്‍ക്ക് നല്‍കാവുന്ന ഏറ്റവും മികച്ച യാത്രയയപ്പായാണ് ഞങ്ങള്‍ മുംബൈ ഇന്ത്യന്‍സ് കാണുന്നത്. വളരെ വൈകാരികമായ ഒരു നിമിഷമാണിത് – നിത പറഞ്ഞു. മുംബൈ ഇന്ത്യന്‍സിന്റെ ഈ തീരുമാനത്തെക്കുറിച്ച് മുന്‍ ഇന്ത്യന്‍ ടീം സഹതാരം അഗാര്‍ക്കറിനോട് ചോദിച്ചപ്പോള്‍ ഇതിനോട് സച്ചിന്‍ തന്നെ പ്രതികരിക്കട്ടെ എന്നായിരുന്നു മറുപടി. പാശ്ചാത്യ രാജ്യങ്ങളില്‍ ജഴ്‌സി റിട്ടയര്‍ ചെയ്യുന്നത് സാധാരണയാണ്. എന്നാല്‍ ഇന്ത്യയില്‍ ഇത് പുതിയ കാര്യമാണ്. എന്തായാലും സച്ചിന്‍ തന്നെയാണ് ഇതിനെക്കുറിച്ച് പറയാന്‍ ഏറ്റവും പറ്റിയ ആള്‍.

Loading...

Leave a Reply

Your email address will not be published.

More News