Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 18, 2026 5:29 pm

Menu

Published on May 20, 2015 at 3:28 pm

സ്വവര്‍ഗ്ഗാനുരാഗിയായ മകന് വരനെ തേടി ഒരമ്മ നൽകിയ വിവാഹ പരസ്യം …!

mumbai-mother-places-groundbreaking-matrimonial-ad-for-son

മുംബൈ : സ്വവർഗാനുരാഗിയായ  മകന് വരനെ ആവശ്യമുണ്ട് എന്ന് കാണിച്ച് അമ്മ നൽകിയ പത്ര പരസ്യം വൈറലാകുന്നു.യുണൈറ്റഡ് വേ ഓഫ് മുംബൈ എന്ന സന്നദ്ധ സംഘടനയുടെ ഡയറക്ടറും എല്‍ജിബിടി ആക്ടിവിസ്റ്റുമായ ഹരീഷ് അയ്യർക്കുവേണ്ടി അമ്മ പത്മയാണ്  ഇന്ത്യൻ ചരിത്രത്തിലാദ്യമായി ഇത്തരത്തിലൊരു വിവാഹ പരസ്യം നൽകിയത്. 25-40 മധ്യേ പ്രായമുള്ള മൃഗസ്‌നേഹിയും സസ്യാഹാരിയുമായ വരനെ ആവശ്യമുണ്ടെന്നാണ് പരസ്യം. ജാതി പ്രശ്‌നമല്ലെന്നും പരസ്യത്തില്‍ പറയുന്നു.പരസ്യത്തിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ചത്. ഇതിനെ അനുകൂലിച്ചും വിമർശിച്ചും അഭിപ്രായങ്ങളും നിരവധി ഉയരുന്നുണ്ട്.സ്വവര്‍ഗ്ഗാനുരാഗികള്‍ക്കായി സമാന ചിന്താഗതിയുള്ളവരുമായി ചേര്‍ന്ന് ഒരു വിവാഹ ഫോറം ആരംഭിക്കണമെന്ന് നേരത്തെ പദ്മ പദ്ധതിയിട്ടിരുന്നെങ്കിലും സാധിച്ചിരുന്നില്ല. ഒടുവില്‍ മകന്റെ സന്തോഷത്തെ കരുതി പദ്മ മുന്‍കൈ എടുത്ത് വിവാഹപരസ്യം നല്‍കുകയായിരുന്നു.

–

ad

–

Mumbai Mother Places Groundbreaking Matrimonial Ad for Son1

 

തനിക്ക് വയസ്സേറി വരികയാണെന്നും ലോകത്തോട് വിട പറയും മുമ്പ് മകന് പറ്റിയ പങ്കാളിയെ, പുരുഷ പങ്കാളിയെ കണ്ടെത്തണമെന്നുമാണ് പദ്മ ഇതേകുറിച്ച് പറഞ്ഞത്.  എന്തായാലും പരസ്യത്തിന് ലഭിച്ചിരിക്കുന്ന  മികച്ച പ്രതികരണം അയ്യര്‍ കുടുംബത്തിന് വലിയ പ്രതീക്ഷയാണ് നല്‍കിയിരിക്കുന്നത്. പറ്റിയ ആലോചന ശരിയായല്‍ സാമുദായിക ആചാര പ്രകാരം വിവാഹം നടത്താനാണ് ഹരീഷ് തീരുമാനിച്ചിരിക്കുന്നത്.എല്ലാ മതങ്ങളില്‍ നിന്നും ജാതികളില്‍ നിന്നും ഉള്ള മികച്ച ആചാരങ്ങളോടെയായിരിക്കും തന്റെ വിവാഹമെന്നും എന്നാല്‍ അതെല്ലാം വരന്റെ താത്പര്യങ്ങള്‍ കൂടി കണക്കിലെടുത്തായിരിക്കും നിശ്ചയിക്കുകയെന്നും ഹരീഷ് പറയുന്നു.

Mumbai Mother Places Groundbreaking Matrimonial Ad for Son2

Loading...

Comments are closed.

More News