Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:20 am

Menu

Published on May 18, 2015 at 12:33 pm

42 വര്‍ഷമായി അബോധാവസ്ഥയില്‍ കഴിഞ്ഞ അരുണ ഷന്‍ബാഗ് മരിച്ചു

mumbai-nurse-aruna-shanbaug-dies-after-42-year-coma-that-followed-her-rape

മുംബൈ: ബലാത്സംഗത്തിനിരയായി 42 വര്‍ഷമായി അബോധാവസ്ഥയില്‍ കഴിഞ്ഞ നഴ്‌സ് അരുണ ഷന്‍ബാഗ് (68) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആസ്പത്രിയില്‍ ആയിരുന്നു അന്ത്യം.

മുംബൈയിലെ കെ.ഇ.എം ഹോസ്പിറ്റലില്‍ നഴ്‌സ് ആയിരുന്ന അരുണയെ 1973 ല്‍ 26 വയസ് പ്രായമുള്ളപ്പോള്‍ ആസ്പത്രി ജീവനക്കാരനായ സോഹന്‍ലാല്‍ ആണ് ആക്രമിക്കുകയും ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തത്. ചങ്ങലകൊണ്ട് കഴുത്ത് ഞെരിച്ചതിനെത്തുടര്‍ന്നാണ് അവര്‍ അബോധാവസ്ഥയിലായത്.

ന്യുമോണിയ ബാധിച്ചതിനെത്തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്ന അരുണ കുറച്ച് ദിവസങ്ങളായി ഗുരുതരാവസ്ഥയിലായിരുന്നു.അരുണ ഷന്‍ബാഗിന്റെ ദയാവധത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് അവരെക്കുറിച്ച് പുസ്തകം എഴുതിയ പിങ്കി വിരാനി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു.

Loading...

Comments are closed.

More News