Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 4:59 am

Menu

Published on January 7, 2016 at 2:12 pm

1000 റണ്‍സടിച്ച പ്രണവിന് 10,000 രൂപയുടെ സ്‌കോളര്‍ഷിപ്പ്

mumbai-teenager-pranav-dhanawade-gets-mca-scholarship-five-years

മുംബൈ: ഒരു ഇന്നിങ്‌സില്‍ 1000 റണ്‍സെടുത്ത ആദ്യ ബാറ്റ്‌സ്മാന്‍ എന്ന റെക്കോര്‍ഡിട്ട പതിനഞ്ചുകാരന്‍ പ്രണവ് ധന്‍വാദെക്ക് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌കോളര്‍ഷിപ്പ് പ്രഖാപിച്ചു. മാസം 10,000 രൂപ ലഭിക്കുന്ന രീതിയിൽ അഞ്ചുവര്‍ഷത്തേക്കാണ് സ്‌കോളര്‍ഷിപ്പ്.

എം സി എ പ്രസിഡന്റ് ശരത് പവാറിന്റെ പ്രത്യേക താത്പര്യപ്രകാരമാണ് പ്രണവിന് സ്‌കോളര്‍ഷിപ്പ് അനുവദിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഓട്ടോറിക്ഷാ തൊഴിലാളിയുടെ മകനായ പ്രണവ് സാമ്പത്തിക പരാധീനയെ തുടര്‍ന്ന് പരിശീലനത്തിനുപോലും ബുദ്ധിമുട്ടിയിരുന്നു. വിദ്യാര്‍ഥിയുടെ സാമ്പത്തിക പരിമിതി മനസിലാക്കി സൗജന്യ പരിശീലനമാണ് ഇതുവരെ നല്‍കിയിരുന്നത്.

ലോക ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായാണ് ഒരാള്‍ ഒരു ഇന്നിങ്‌സില്‍ 1000 റണ്‍സ് കടക്കുന്നത്. 1009 റണ്‍സെടുത്തു പ്രണവ് നൗട്ടൗട്ടാവുകയും ചെയ്തു. 59 സിക്‌സറുകളും 129 ഫോറുകളും ഉള്‍പ്പെടുന്നതായിരുന്നു പ്രണവ് ധന്‍വാദെയുടെ ഇന്നിങ്‌സ്. റെക്കോര്‍ഡ് പ്രകടനത്തിന് പിന്നാലെ പ്രണവിന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെയുള്ള കളിക്കാരില്‍ നിന്നും അഭിനന്ദനം ലഭിക്കുകയും ചെയ്തു. ഭാവി ഇന്ത്യന്‍താരമാണ് പ്രണവെന്ന് പലരും വിലയിരുത്തി. ലോകത്തിലെ അറിയപ്പെടുന്ന ബാറ്റ്‌സ്മാന്‍ ആവുകയാണ് തന്റെ ലക്ഷ്യമെന്നും ഭാവിയില്‍ ഇന്ത്യയ്ക്കുവേണ്ടി കളിക്കുക തന്റെ സ്വപ്‌നമാണെന്നും പ്രണവ് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News