Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 10:03 am

Menu

Published on March 31, 2017 at 3:06 pm

ശുചിമുറിയില്‍ രക്തം; ആര്‍ത്തവമുണ്ടോ എന്നറിയാന്‍ പെണ്‍കുട്ടികളുടെ വസ്ത്രം അഴിപ്പിച്ച് പരിശോധന

muzaffarnagar-school-warden-strips-70-girls-to-check-for-menstrual-blood

ലക്‌നൗ: ശുചിമുറിയില്‍ രക്തം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികളുടെ വസ്ത്രം അഴിപ്പിച്ച് ആര്‍ത്തവമുണ്ടോയെന്നു വാര്‍ഡന്‍ പരിശോധിച്ചതായി പരാതി.

ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ കസ്തൂര്‍ബ ഗാന്ധി ഗേള്‍സ് റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് സംഭവം.  ശുചിമുറിയിലെ ചുവരിലും തറയിലും രക്തം കണ്ടതിനെത്തുടര്‍ന്ന് സ്‌കൂള്‍ ഹോസ്റ്റലിലെ 70 പെണ്‍കുട്ടികളുടെ വസ്ത്രമഴിച്ച് വാര്‍ഡന്‍ പരിശോധന നടത്തിയത്.

ആര്‍ത്തവത്തെത്തുടര്‍ന്നുള്ള രക്തമാണ് കണ്ടതെന്നും ആരാണ് അതിനുത്തരവാദി എന്നു കണ്ടെത്താനുമാണ് പരിശോധന നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

അനുസരിച്ചില്ലെങ്കില്‍ മര്‍ദ്ദിക്കുമെന്ന് ഭീഷണിപ്പെടുത്തി ഹോസ്റ്റലിലെ വനിതാ വാര്‍ഡനാണ് കുട്ടികളോടു വസ്ത്രം മാറ്റാന്‍ ആവശ്യപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് കുട്ടികളുടെ മാതാപിതാക്കള്‍ പരാതിയുമായി രംഗത്തെത്തി.

വാര്‍ഡന്റെ നടപടി തങ്ങള്‍ക്കു നാണക്കേടുണ്ടാക്കിയെന്നും അവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കുട്ടികളിലൊരാള്‍ പറഞ്ഞു. പരാതിയെത്തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് വാര്‍ഡനെ സസ്പെന്റ് ചെയ്യുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

അതേസമയം, സംഭവം വാര്‍ഡന്‍ നിഷേധിച്ചു. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും രക്തം കണ്ടപ്പോള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഒന്നും പറ്റിയില്ല എന്നു ഉറപ്പ് വരുത്താനാണ് പരിശോധന നടത്തിയതെന്നും വാര്‍ഡന്‍ പ്രതികരിച്ചു. സ്‌കൂളില്‍ കര്‍ക്കശക്കാരിയായതു കൊണ്ട് തന്നെ പുറത്താക്കാനുള്ള ചിലരുടെ ഗൂഢശ്രമത്തിന്റെ ഭാഗമായാണ് ഈ ആരോപണമെന്നും അവര്‍ പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News