Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 2:37 am

Menu

Published on July 30, 2016 at 12:01 pm

എന്റെ പ്രായം അതല്ല…………ദുല്‍ഖര്‍ ആ സത്യം വെളിപ്പെടുത്തുന്നു…!!

my-birth-date-on-wikipedia-is-wrong-says-dulquer-salmaan

കഴിഞ്ഞ ജൂലൈ 28 നായിരുന്നു ദുല്‍ഖര്‍ സല്‍മാന്റെ ജന്മദിനം.ആരാധകരെല്ലാം ആഘോഷിച്ചു. ദുല്‍ഖറിന് എത്രവയസായി എന്ന് ചോദിച്ചാല്‍ മിക്കവരും പറയും 30 എന്ന്.കാരണം വിക്കി പീഡിയ നല്‍കിയ വിവരങ്ങള്‍ പ്രകാരം ദുല്‍ഖര്‍ സല്‍മാന് ഇപ്പോള്‍ പ്രായം 30 ആണ്. 1986, ജൂലൈ 28 ന് ദുല്‍ഖര്‍ ജനിച്ചു എന്നാണ് വിക്കി നല്‍കുന്ന വിവരം. എന്നാല്‍ ആ കണക്കും പ്രായവും തെറ്റാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍ വെളിപ്പെടുത്തി.

വിക്കി പീഡിയയില്‍ നല്‍കിയിരിക്കുന്ന എന്റെ ജനന തിയ്യതി തെറ്റാണ്. അത് ആരെഴുതിയതാണ് എന്നെനിക്കറിയില്ല. ഞാന്‍ എഴുതിയതല്ല. എന്ത് തന്നെയായാലും അത് അങ്ങനെ തന്നെ നില്‍ക്കട്ടെ- ദുല്‍ഖര്‍ പറഞ്ഞു. മനസ്സുകൊണ്ട് ഞാനെപ്പോഴും ചെറുപ്പമാണ് എന്ന് ദുല്‍ഖര്‍ പറയുന്നു. ഈ പ്രായത്തില്‍ ചെയ്യാന്‍ കഴിയുന്ന പരമാവധി ‘യങ്’ കഥാപാത്രങ്ങള്‍ ചെയ്യാനാണ് ആഗ്രഹം. ഇപ്പോള്‍ മാത്രമേ അത് ചെയ്യാന്‍ കഴിയൂ- ദുല്‍ഖര്‍ പറഞ്ഞു.ക്ലബ്ബ് എഫ് എം യുഎഇയില്‍ ആര്‍ ഷാന്‍ നടത്തിയ അഭിമുഖത്തിലാണ് ദുല്‍ഖറിന്റെ വെളിപ്പെടുത്തല്‍.

യുവത്വമുള്ള കഥാപാത്രങ്ങളെ ഈ പ്രായത്തില്‍ മാത്രമേ തനിക്ക് ചെയ്യാന്‍ പറ്റൂ. ചെയ്യാന്‍ പറ്റുന്ന യംഗ് റോളുകള്‍ മാക്‌സിമം ചെയ്യാനാണ് ശ്രമിക്കുന്നത്. വയസ്സനായ ദുല്‍ഖര്‍ എങ്ങനെയിരിക്കും എന്ന ചോദ്യത്തിന് കഷണ്ടിയുണ്ടാകില്ല, മുടിയുണ്ടാകുമെന്നാണ് കരുതുന്നതെന്നും താരം. കുടുംബത്തില്‍ എല്ലാവര്‍ക്കും പ്രായമാകുമ്പോഴും മുടിയുണ്ട്. മുടി പൊഴിയില്ല എന്നാണ് വിശ്വാസം. എനിക്കിപ്പോഴും നരയുണ്ട്. കോളേജ് മുതല്‍ തന്നെ മുടി നരയ്ക്കാറുണ്ട്. എന്നാല്‍ ഡൈ ചെയ്യാറില്ല. നരച്ചാലും കുഴപ്പമില്ല മുടി പോകാതിരുന്നാല്‍ മതിയെന്നാണ് കരുതുന്നത്- ദുൽഖർ പറയുന്നു.
ജീവിതത്തില്‍ എല്ലാ രീതിയിലും തന്നെ സ്വാധീനിച്ച വ്യക്തിയാണ് വാപ്പച്ചി. ഓരോ സെക്കന്‍ഡിലും വാപ്പിച്ചി തന്നെ സ്വാധീനിക്കുന്നുണ്ട്. എന്ത് ചെയ്യുമ്പോഴും അദ്ദേഹത്തിന് ഒരു ഉത്തരവാദിത്വ ബോധമുണ്ട്. ശരിയെക്കുറിച്ചും തെറ്റിനെക്കുറിച്ചും അദ്ദേഹത്തിന് കൃത്യമായ ബോധ്യമുണ്ട്.
അഭിനയത്തില്‍ പൂര്‍ണത തേടാനാണോ അടുത്ത കാലത്തായി സിനിമകളിലൂടെ ശ്രമിക്കുന്നത് എന്ന ചോദ്യത്തിനും ദുല്‍ഖര്‍ കൃത്യമായി ഉത്തരം നല്‍കുന്നു. തുടക്കത്തില്‍ ചെയ്ത കുറേ സിനിമകളില്‍ തനിക്ക് ഒരു എന്‍ ആര്‍ ഐ ടാഗ് വന്നു. പിന്നീട് ഒരു ചോക്‌ളേ്റ്റ് ബോയ് ഇമേജ് ആയി. ഇങ്ങനെ ടൈപ്പ് കാസ്റ്റ്് ചെയ്യപ്പെടുന്നത് ഇഷ്ടമല്ലായിരുന്നു. അത് മാറ്റാന്‍ ഓരോ സിനിമകള്‍ തെരഞ്ഞെടുക്കുമ്പോഴും ശ്രമിക്കുന്നു.

സിനിമകളുടെ തെരഞ്ഞെടുപ്പിനെക്കുറിച്ചും ദുല്‍ഖര്‍ വാചാലനാകുന്നു. ഫ്രണ്ടിനെ പണം കൊടുത്തു സഹായിക്കാം. എന്നാല്‍ രണ്ട് പേരുടെ കരിയര്‍ വച്ച് കളിച്ച് സഹായിക്കരുതെന്ന് തോന്നിയിട്ടുണ്ട്. കരിയര്‍ ആരംഭിച്ചത് മുതല്‍ ചില സിനിമകളോടും റോളുകളോടും നോ പറയാറുണ്ടെന്നും ദുല്‍ഖര്‍ സല്‍മാന്‍. ആര്‍ട്ടിസ്റ്റിനെ തെരഞ്ഞെടുക്കാന്‍ ഫിലിംമേക്കര്‍ക്കുള്ള സ്വാതന്ത്ര്യം റോളുകള്‍ സ്വീകരിക്കുന്നതില്‍ നടനും ഉണ്ടെന്നും ദുല്‍ഖര്‍. വീട്ടിലേക്ക് ഒരു ദേശീയ അവാര്‍ഡ് തന്റെ വകയായും എത്തിക്കണമെന്ന് ആഗ്രഹിക്കുന്നതായും ദുല്‍ഖര്‍ സല്‍മാന്‍ വെളിപ്പെടുത്തി.

 

Loading...

Leave a Reply

Your email address will not be published.

More News