Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 28, 2026 9:31 pm

Menu

Published on March 15, 2015 at 12:47 pm

നഖങ്ങളിൽ നോക്കി രോഗങ്ങൾ തിരിച്ചറിയാം !

nails-say-about-your-health

ചിലയാളുകൾ മുഖലക്ഷണം നോക്കി മനുഷ്യൻറെ സ്വഭാവം പറയാറുണ്ട്. അതുപോലെ നഖങ്ങൾ നോക്കി നിങ്ങൾക്കുള്ള രോഗവും തിരിച്ചറിയാം. നഖത്തില്‍ സൂക്ഷ്മമായി നോക്കിയാല്‍ ഒരാളുടെ ആരോഗ്യത്തെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കും. നഖങ്ങളിൽ ചിലപ്പോൾ കാണുന്ന പാടുകളോ മറ്റ് മാറ്റങ്ങളോ ഒന്നും ആരും കാര്യമായി എടുക്കാറില്ല. എന്നാൽ ഇത്തരം ചില മാറ്റങ്ങൾ നിങ്ങളുടെ ആരോഗ്യ സ്ഥിതിയെയാണ് കാണിക്കുന്നത്. നമ്മുടെ ആരോഗ്യ അവസ്ഥ എങ്ങനെയാണെന്ന് നഖങ്ങളിൽ പ്രകടമാക്കുന്ന ചില മാറ്റങ്ങളിലൂടെ മനസ്സിലാക്കാം….

1.ചുവപ്പോ ബ്രൗണ്‍ നിറത്തിലോ ഉള്ള ചെറിയ രേഖകള്‍ നഖങ്ങളിൽ ഉണ്ടാകുന്നത് ഹൃദയസംബന്ധമായ രോഗങ്ങളുടെ ലക്ഷണമാകാം.
2.മഞ്ഞ നിറത്തിലുള്ളതും മങ്ങുന്നതും പൊടിപൊടിയാകുന്നതുമായ നഖങ്ങൾ ഫംഗസ് ബാധയുടെ ലക്ഷണമാകാം.

Nails Say About Your Health1

3.നഖങ്ങളിൽ വെള്ള നിറത്തിലുള്ള വരകള്‍ കാണുന്നത് കിഡ്‌നി രോഗത്തിന്റെ ലക്ഷണമോ പ്രോട്ടീന്‍ കുറവ് മൂലമോ ആയിരിക്കും.
4.നഖങ്ങൾ കുഴിഞ്ഞു പോകുന്നത് സോറിയാസിസിൻറെ ലക്ഷണമായിരിക്കാം.
5.തീവ്രമായ കെമിക്കലുകള്‍ക്ക് നഖങ്ങളെ വിധേയമാക്കുമ്പോഴാണ് നഖങ്ങള്‍ പെട്ടെന്ന് വരളുന്നതും ഒടിയുന്നതും.
6.അനീമിയ ഉള്ളവരിൽ നഖങ്ങൾ വിളറിയതായി കാണാം.മാത്രല്ല പ്രമേഹത്തിന്റെയും കരള്‍ രോഗത്തിന്റെയും ഭാഗമായും നഖങ്ങള്‍ വിളറും.

Nails Say About Your Health2

7. ശരീരത്തില്‍ ആവശ്യത്തിന് ഓക്‌സിജന്‍ ലഭിക്കുന്നില്ലെങ്കിൽ നഖങ്ങൾ നീല നിറത്തിൽ കാണപ്പെടും.
8.നഖത്തിന്റെ അടിവശത്ത് നിന്ന് കുത്തനെ കറുത്ത നിറത്തിലുള്ള രേഖകള്‍ കാണുന്നത് മെലാനോമ അഥവാ ഒരു തരത്തിലുള്ള കരുവാളിപ്പ് രോഗത്തിന്റെ ലക്ഷണമാകും.കൂടുതലായും ഇത് തള്ളവിരലിലാണ് കാണുക.
9.മഞ്ഞനിറത്തിലുള്ള നഖങ്ങള്‍ പലപ്പോഴും മഞ്ഞപ്പിത്ത ലക്ഷണമായിരിക്കും. ശരീരത്തിലെ ബിലിറൂബിന്‍ തോത് കൂടുമ്പോഴാണ് നഖങ്ങള്‍ക്ക് മഞ്ഞനിറമുണ്ടാകുന്നത്.

Nails Say About Your Health4

10.നഖങ്ങള്‍ പെട്ടെന്ന് പൊളിയുകയോ നഖങ്ങളില്‍ പൊട്ടലുണ്ടാവുകയോ ചെയ്യുന്നത് തൈറോയ്ഡ് ലക്ഷണവുമാകാം.
11.നഖങ്ങളുടെ ചില ഭാഗങ്ങളില്‍ കട്ടി കൂടുതലും മറ്റു ചില ഭാഗങ്ങളില്‍ കട്ടി കുറവുമുണ്ടെങ്കില്‍ ഇത് വാതരോഗത്തിന്റെ ലക്ഷണമാകാം.
12.ആരോഗ്യമുള്ള നഖങ്ങള്‍ക്ക് ഇളം ചുവപ്പു രാശിയുള്ള വെളുത്ത നിറമുണ്ടാകും. എന്നാല്‍ നഖങ്ങളുടേത് വിളറിയ വെളുപ്പാണെങ്കില്‍ ഇതിന് കാരണം പലപ്പോഴും രക്തക്കുറവായിരിക്കും.

Nails Say About Your Health6

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News