Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:39 am

Menu

Published on November 7, 2018 at 11:39 am

അനാവശ്യ മറുക്, അരിമ്പാറ മാറ്റനിതാ എളുപ്പമാർഗം..

natural-remedies-to-remove-moles-warts-on-face-and-body

സൗന്ദര്യസംരക്ഷണത്തില്‍ മുഖവും ശരീരവും എല്ലം ഒരു പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. എന്നാല്‍ പലപ്പോഴും പലരും മുഖത്തെ മാത്രമേ സൗന്ദര്യസംരക്ഷണത്തിന്റെ പരിധിയില്‍ കാണുന്നുള്ളൂ. മുഖം മാത്രം ക്ലീന്‍ ആക്കി വെച്ച് ശരീരത്തെ മറക്കുകയാണ് പലരും ചെയ്യുന്നത്. എന്നാല്‍ മുഖത്തിന്റെ അത്ര തന്നെ പ്രാധാന്യം ശരീരസംരക്ഷണത്തിനും നല്‍കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല.

മുഖത്തെന്തെങ്കിലും തരത്തിലുള്ള അനാവശ്യ മറുകോ കറുത്ത കുത്തുകളോ കണ്ടാല്‍ അതിനെ ഇല്ലാതാക്കാന്‍ വേണ്ടി നെട്ടോട്ടമോടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇത് ശരീരത്തിലാണെങ്കില്‍ അതിന്റെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ മാത്രമേ നമ്മള്‍ അതിനെ ശ്രദ്ധിക്കുകയുള്ളൂ.

ചര്‍മ്മത്തിലും മുഖത്തും ഉണ്ടാവുന്ന ഇത്തരം അവസ്ഥകള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ചിലത് സ്‌കിന്‍ ക്യാന്‍സര്‍ പോലുള്ള അവസ്ഥകളിലേക്ക് എത്തുന്നതിനുള്ള സാധ്യതയേയും തള്ളിക്കളയാനാവില്ല. അതുകൊണ്ട് തന്നെ ചര്‍മസംരക്ഷണത്തിന് വില്ലനാവുന്ന ഇത്തരം ചെറിയ കറുത്ത പുള്ളികളേയും കുത്തുകളേയും വളരെയധികം ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം. കറുത്ത പുള്ളികള്‍ മാത്രമല്ല അരിമ്പാറ പോലുള്ള പ്രശ്‌നങ്ങളും ഇത്തരത്തില്‍ വില്ലനാവുന്ന ഒന്ന് തന്നെയാണ്. അതിനേയും ഇല്ലാതാക്കാന്‍ ശ്രദ്ധിക്കണം.

ഇത് ക്യാന്‍സര്‍ പോലുള്ള രോഗങ്ങളുടെ തുടക്കമല്ലെങ്കില്‍ പോലും ചര്‍മ്മത്തിന് ഇത് വലിയ അഭംഗി തന്നെയായിരിക്കും. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. എങ്ങനെ സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാം എന്ന് നോക്കാം. അതിനായി ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗറിലൂടെ ഇത്തരം അവസ്ഥകളെ നമുക്ക് പരിഹരിക്കാവുന്നതാണ്. അതിനായി അല്‍പം ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഒരു പഞ്ഞിയില്‍ എടുത്ത് അതു കൊണ്ട് മറുകിനോ കറുത്ത പുള്ളിക്കോ മുകളില്‍ ബാന്‍ഡേജ് ഉപയോഗിച്ച് കെട്ടിവെക്കുക. രണ്ട് മണിക്കൂറിന് ശേഷം ഇത് എടുത്ത് മാറ്റാവുന്നതാണ്. ഈ കറുത്ത പുള്ളികള്‍ പോവുന്നത് വരെ ഇത് തുടര്‍ന്ന് കൊണ്ടേ ഇരിക്കുക. പെട്ടെന്ന് തന്നെ ഇത് നിങ്ങള്‍ക്ക് ഈ പ്രശ്‌നത്തില്‍ നിന്ന് പരിഹാരം കാണാന്‍ സഹായിക്കുന്നു.

വെളുത്തുള്ളി

വെളുത്തുള്ളി കൊണ്ടും കറുത്ത പുള്ളികളേയും അരിമ്പാറയേയും നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. അതിനായി ഒരു ചെറിയ വെളുത്തുള്ളി എടുത്ത് ഇത് നെടുകേ പിളര്‍ന്ന് ഇത് ചര്‍മ്മത്തില്‍ പ്രശ്‌നമുള്ള ഭാഗത്ത് ബാന്‍ഡേജ് വച്ച് ഒട്ടിച്ച് കിടക്കുക. അല്‍പദിവസം ഇത് സ്ഥിരമായി ചെയ്യാവുന്നതാണ്. ഇത് പെട്ടെന്ന് തന്നെ ഇത്തരം പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ സഹായിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഇല്ല എന്നതാണ് സത്യം.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. അല്‍പം ബേക്കിംഗ് സോഡയില്‍ രണ്ട് തുള്ളി ആവണക്കെണ്ണ ഒഴിച്ച് ഇത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് മറുകിനും അരിമ്പാറക്കും മുകളില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. രാത്രി മുഴുവന്‍ ഇത് മുഖത്തുണ്ടാവണം. അതിലുപരി ഇത് ചര്‍മ്മത്തിലെ ഈ പ്രശ്‌നങ്ങള്‍ മാറുന്നത് വരെ തേക്കണം. അല്‍പ ദിവസങ്ങള്‍ കൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കും. അതുകൊണ്ട് തന്നെ ഇത് ഈ പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ വളരെയധികം സഹായിക്കുന്നു.

പഴത്തിന്റെ തോല്‍

പഴത്തിന്റെ തോല്‍ കൊണ്ട് ഈ പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. പഴത്തിന്റെ തോല്‍ മുറിച്ച് അതിന്റെ ഉള്‍ഭാഗം ചര്‍മ്മത്തില്‍ വരുന്ന തരത്തില്‍ നല്ലതു പോലെ മസ്സാജ് ചെയ്യേണ്ടതാണ്. ഇത് ഇത്തരം കാക്കപ്പുള്ളിയേയും പ്രശ്‌നങ്ങളേയും ഇല്ലാതാക്കി ചര്‍മ്മത്തിലെ പ്രശ്‌നങ്ങളെ പൂര്‍ണമായും ഒഴിവാക്കുന്നു. അതുകൊണ്ട് തന്നെ ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം പഴത്തോലില്‍ ഉണ്ട്.

ഉപ്പ്

ഉപ്പ് കൊണ്ട് നമുക്ക് ഈ പ്രതിസന്ധിയെ എന്നന്നേക്കുമായി ഇല്ലാതാക്കാന്‍ ശ്രദ്ധിക്കുക. രണ്ടാഴ്ച കൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. ദിവസവും അല്‍പം ഉപ്പ് വെള്ളം കൊണ്ട് ചര്‍മ്മത്തില്‍ വില്ലനാവുന്ന ഈ പ്രതിസന്ധിക്ക് മുകളില്‍ തേച്ച് പിടിപ്പിക്കുക. ഇത് ചര്‍മ്മത്തിന് പെട്ടെന്ന് തന്നെ ഇത്തരം അവസ്ഥകളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. വെറും ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഇത്തരം അവസ്ഥകള്‍ക്ക് നമുക്ക് പരിഹാരം കാണാന്‍ സാധിക്കും.

സ്‌ട്രോബെറി

ആരോഗ്യ സൗന്ദര്യ ഗുണങ്ങളുടെ കലവറയാണ് സ്‌ട്രോബെറി. ഇത് ഇത്തരം പുള്ളികളേയും അരിമ്പാറയേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഒരു സ്‌ട്രോബെറി ചെറിയ കഷ്ണമാക്കി ഇത് കറുത്ത പുള്ളികളുടെ മുകളില്‍ വെക്കുക. ഇത് സ്ഥിരമായി ചെയ്താല്‍ അല്‍പ ദിവസത്തിനുള്ളില്‍ തന്നെ നിങ്ങള്‍ക്ക് കാര്യമായ മാറ്റങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു. അതുകൊണ്ട് സ്‌ട്രോബെറി പോലും ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കും എന്ന് മനസ്സിലാക്കുക.

മധുര നാരങ്ങ

മധുര നാരങ്ങയും ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുന്ന കാര്യത്തില്‍ മുന്നിലാണ്. അതിനായി അല്‍പം മധുരനാരങ്ങയുടെ നീര് എടുത്ത് ഇത് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കുക. ഇത് ചര്‍മ്മത്തിലെ ഈ പ്രതിസന്ധിയെ ഇല്ലാതാക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. ചര്‍മ്മത്തിനുണ്ടാവുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വളരെയധികം മികച്ച് നില്‍കുന്നു ഇത്. മാത്രമല്ല ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിനും വളരെയധികം സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഇത്.

Loading...

Leave a Reply

Your email address will not be published.

More News