Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 3:21 pm

Menu

Published on August 12, 2019 at 9:00 am

ചര്‍മ്മത്തിലുണ്ടാകുന്ന ചൊറിച്ചിലും അണുബാധയും അകറ്റാൻ..

natural-treatments-for-fungal-infections

ലോകത്തുള്ള കോടിക്കണക്കിനാളുകളിൽ ഭൂരിഭാഗം പേരും പ്രായവത്യാസമന്യേ നേരിടേണ്ടി വരുന്ന രോഗാവസ്ഥകളിൽ ഒന്നാണ് ചർമത്തിലും നഖങ്ങളിലും മുടിയിലുമൊക്കെ ഉണ്ടാകുന്ന ഫംഗസ് അണുബാധകൾ. ക്ഷയരോഗം അർബുദം എയ്ഡ്സ് തുടങ്ങിയവ മൂലം 150 ദശലക്ഷം ആളുകളിൽ ഗുരുതരമായ ഫംഗസ് രോഗമുണ്ടായിട്ടുണ്ട് എന്ന് കണക്കാക്കിയിരിക്കുന്നു.

നിങ്ങളുടെ കാൽവിരലിലോ മറ്റെവിടെയെങ്കിലുമോ ഒരു വെളുത്ത പാടോ അല്ലെങ്കിൽ ചൊറിച്ചിലോ ഒക്കെ അനുഭവപ്പെടുന്നത് ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ, അത് സ്വയം സുഖപ്പെടുമെന്ന് കരുതി കാത്തിരിക്കുന്നതിനു പകരം ഉടൻതന്നെ അതിനെതിരെയുള്ള പ്രതിവിധികൾ കൈക്കൊള്ളേണ്ടതുണ്ട്.

ഒട്ടുമിക്ക ഫംഗസുകളെല്ലാം അധികമാംവിധം അപകടകാരികളല്ലെങ്കിൽ കൂടി വരും കാലങ്ങളിൽ ഒരുപക്ഷേ അവ നിങ്ങളുടെ ആരോഗ്യത്തിനെ ഗുരുതരമായ രീതിയിൽ മാറ്റിമറിച്ചേക്കാം. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അണുബാധകൾ അതിന്റെ രോഗലക്ഷണങ്ങൾ കാണിച്ച് തുടങ്ങുമ്പോൾ തന്നെ ആവശ്യമായ വൈദ്യചികിത്സ തേടി പോകേണ്ടത് അത്യാവശ്യമാണ്.

ഇവിടെയിന്ന് ഞങ്ങൾ നിങ്ങൾക്ക് ഇത്തരം ഫംഗസ് അണുബാധകളെക്കുറിച്ചും അവ ഉണ്ടാകാനുള്ള കാരണങ്ങളെ കുറിച്ചും ഇവയെ എങ്ങനെ പ്രതിരോധിക്കുകയും അകറ്റിനിർത്തുകയും ചെയ്യാം എന്നതിനെക്കുറിച്ചും പറഞ്ഞുതരുന്നു. കൂടുതലറിയാൻ തുടർന്ന് വായിക്കു.

ഫംഗസ് അണുബാധകൾ എന്നാൽ ?

നമ്മുടെ ശരീരത്തിലെ ഏതെങ്കിലും ചർമ്മഭാഗങ്ങളെ അണുബാധകൾ ആക്രമിക്കുമ്പോഴാണ് ഈ രോഗാവസ്ഥ ഉടലെടുക്കുന്നത്. ആദ്യമൊക്കെ നിങ്ങളുടെ രോഗപ്രതിരോധവ്യവസ്ഥിതി ഈ അണുബാധയെ തടഞ്ഞു നിർത്താൻ ശ്രമിക്കുമെങ്കിലും കാലക്രമേണ ശരീര വ്യവസ്ഥിതിക്ക് ഇത് കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ട് നേരിടേണ്ടിവരുന്നതിനാൽ ഇത്തരം ഫംഗസുകൾ ശരീരത്തിൽ വേരുറപ്പിക്കാൻ കാരണമാകുന്നു.

വായു ജലം ഭൂമി എന്നീ മൂന്നു സാഹചര്യങ്ങളിലും ഫംഗസിന് അതിജീവിക്കാൻ ശേഷിയുണ്ട്. അതുകൊണ്ടുതന്നെ ഈ അണുബാധയ്ക്ക് മനുഷ്യശരീരത്തിലേക്ക് എളുപ്പത്തിൽ കടന്നുകൂടാൻ കഴിയും. നാമോരോരുത്തരുടെയും ശരീരത്തിൽ കുടികൊള്ളുന്ന നിരവധി ജൈവാണുക്കളിൽ ഒന്നുപോലെ അതും ശരീരത്തിൽ നിലയുറപ്പിക്കുന്നു. അവയിൽ ചിലത് നമുക്ക് വേണ്ടി ഗുണകരമായി പ്രവർത്തിക്കുമ്പോൾ മറ്റ് ചിലത് ദോഷകരമായി പ്രവർത്തിക്കാൻ തയ്യാറെടുക്കുന്നു. വിവിധ തരത്തിലുള്ള ഫംഗസ് രോഗബാധകൾ പലരിലും കണ്ടു വരാറുണ്ട്. ഇവയുടെ രോഗലക്ഷണങ്ങൾ വിവിധ രീതിയിൽ വ്യത്യസ്തമായി അനുഭവപ്പെടാറുമുണ്ട്.

ടിനിയ പെഡിസ്

ടിനിയ പെഡിസ് എന്ന പേരിൽ അറിയപ്പെടുന്ന ഈ രോഗബാധ നിരവധിയാളുകളിൽ കണ്ടുവരുന്ന ഒന്നാണ്. പലപ്പോഴും കാൽപാദങ്ങളെയാണ് ഇത് ബാധിക്കുന്നത്. കായികമേഖലാ രംഗത്ത് പ്രവർത്തിക്കുന്ന ആളുകളിൽ പൊതുവേ കണ്ടുവരുന്ന ഒന്നായിതിനെ കണക്കാക്കിയിരിക്കുന്നു. ചൂടു നിറഞ്ഞതും ഈർപ്പം ഉള്ളതുമായ അന്തരീക്ഷസ്ഥിതി നിലകൊള്ളുന്നതിനാൽ ഇത്തരം ആളുകൾക്ക് അവർ അവർ ധരിക്കുന്ന കാലുറകളിൽ നിന്നും ഷൂസിൽ നിന്നുമൊക്കെ ഇതിന്റെ അണുബാധകൾ പടർന്നു പിടിക്കാനുള്ള സാധ്യത കൂടുതലാണ്.

ഇതിന്റെ ലക്ഷണങ്ങൾ താഴെപ്പറയുന്നവയാണ് :

◦ കാൽപാദങ്ങളിലെ പുകച്ചിൽ
◦ ചുവപ്പുനിറം
◦ മൃദുലമായ ചർമ്മ വ്യവസ്ഥിതി
◦ കാൽപാദങ്ങളിലെ തൊലി പൊളിഞ്ഞു പോകൽ
◦ കറപിടിച്ച ചർമ്മ പടലം
◦ ചൊറിച്ചിൽ, വേദന, അല്ലെങ്കിൽ പുകച്ചിൽ

യീസ്റ്റ് ഇൻഫെക്ഷൻ

യോനിയുടെ ഭാഗങ്ങളിൽ സാധാരണയായി കാണപ്പെടുന്ന മറ്റൊരു അണുബാധയാണ് യീസ്റ്റ് ഇൻഫെക്ഷൻ. ക്യാൻഡിഡ അൽബിക്കൻസ് എന്നറിയപ്പെടുന്ന ഒരു തരം അണുബാധ വ്യാപിക്കുന്നത് വഴിയാണ് ഇത് ഉണ്ടാവുന്നത്. ഇവയുടെ ക്രമാതീതമായ വളർച്ച പലപ്പോഴും ശരീരപ്രകൃതിയിൽ അസന്തുലനാവസ്ഥ സൃഷ്ടിക്കുന്നു. കാൽനഖങ്ങളിലുണ്ടാകുന്ന അണുബാധകൾക്കും ഡയപ്പർ റാഷസുകൾക്കും ഒക്കെ ഇവ ഒരു കാരണമാണ്

ഇതിൻറെ ലക്ഷണങ്ങൾ :

◦ യോനീഭാഗത്ത് ഉണ്ടാവുന്ന ചൊറിച്ചിലും വീക്കവും
◦ മൂത്രമൊഴിക്കുമ്പോഴും ലൈംഗികബന്ധത്തിൽ ആയിരിക്കുമ്പോഴുമൊക്കെ അനുഭവപ്പെടുന്ന വേദനയും മറ്റ് അസ്വസ്ഥതകളും
◦ യോനിഭാഗത്ത് ഉണ്ടാവുന്ന ചുവപ്പുനിറം

ടിനിയ ക്രൂരിസ്

ടിനിയ ക്രൂരിസ് എന്ന പേരിട്ടാണ് വൈദ്യശാസ്ത്രം ഈ രോഗാവസ്ഥയെ വിശേഷിപ്പിക്കുന്നത്.. ചൂടുള്ളതും ഈർപ്പം നിലനിൽക്കുന്നതുമായ ശരീരഭാഗങ്ങളിൽ ഇത്തരം ഫംഗസുകൾ എളുപ്പത്തിൽ പടർന്നുപിടിക്കുന്നു. കീഴ്‌ വയറിലും , പൃഷ്ഠഭാഗങ്ങളിലും , തുടയുടെ ഭാഗങ്ങളിലുമാണ് ഈ അണുബാധ കണ്ടുവരാറ്. ചൂട് അധികമുള്ള പ്രദേശങ്ങളിലും വേനൽക്കാലങ്ങളിലുമൊക്കെയാണ് ഈ രോഗാവസ്ഥ ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത്.

ഇതിന്റെ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നവ :

◦ ചുവന്ന പാടുകൾ
◦ ചർമത്തിലുണ്ടാകുന്ന ചൊറിച്ചിലും പുകച്ചിലും
◦ രോഗബാധിതമായ ഭാഗങ്ങളിലെ അസഹ്യമായ ചൊറിച്ചിലും വൃണങ്ങളും
◦ ചർമ്മ ഭാഗങ്ങളിൽ ചുവന്ന നിറത്തിൽ ഉണ്ടാവുന്ന തിണർപ്പ്
◦ ചർമ്മം വിണ്ടുകീറുന്നത്

ടിനിയ കോർപ്പോരിസ്

ടിനിയ കോർപ്പോരിസ് എന്ന പേരിലും ഈ ഫംഗസ് രോഗം അറിയപ്പെടുന്നു. മുടികളിലും നഖങ്ങളിലും മറ്റ് ചർമ്മഭാഗങ്ങളിലും ഉണ്ടാവുന്ന നിർജീവമായ കോശങ്ങളിൽ നിന്നാണ് ആണ് ഇത്തരം ഫംഗസുകൾ ഉൽഭവം കൊള്ളുന്നത്. മുകളിൽ പറഞ്ഞ രണ്ടു ഫംഗസ് രോഗങ്ങളും ഉണ്ടാവാനുള്ള ഉള്ള പ്രധാനകാരണങ്ങളിലൊന്നു കൂടിയാണിത്.. ശരീരത്തിന്റെ ഏതു ഭാഗങ്ങളിലും ഇത് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഈ അണുബാധയുടെ പ്രധാന ലക്ഷണങ്ങൾ ഇവയൊക്കെയാണ് :

അണുബാധ

ഇത്തരം കാര്യങ്ങളെല്ലാം തന്നെ ഓരോ വ്യക്തികളുടെയും ശരീരത്തിൽ ഉണ്ടാകുന്ന അണുബാധ സംബന്ധമായ രോഗാവസ്ഥകളെ നിർണയിക്കുന്നു. ഫംഗസ് രോഗങ്ങളെ എതിരിടാനുള്ള ഏക മാർഗ്ഗം നാമെല്ലാം വേണ്ടത്ര മുൻകരുതൽ എടുക്കുക എന്നതാണ്. ഇത്തരം അണുബാധകളെ പ്രതിരോധിക്കാനായി നമുക്ക് വീട്ടിൽ തന്നെ കണ്ടെത്താവുന്ന നിരവധി ചികിത്സാവിധികൾ ഉണ്ട്. അവ ചെയ്യുന്നതുവഴി അണുബാധകളെ അകറ്റിനിർത്താനും രോഗങ്ങളിൽ നിന്ന് പൂർണ്ണമായും മൂക്തി നേടാനും സാധിക്കും. അവ ഏതൊക്കെയാണെന്ന് നോക്കാം.

വെളിച്ചെണ്ണ

1-2 ടീസ്പൂൺ ശുദ്ധമായ വെളിച്ചെണ്ണ. രോഗബാധിതമായ ശരീരഭാഗങ്ങളിൽ വെളിച്ചെണ്ണ പുരട്ടി അരമണിക്കൂറോളം കാത്തിരിക്കുക. അതിനുശേഷം ശുദ്ധജലം ഉപയോഗിച്ച് കഴുകിക്കളയുകയോ അതല്ലെങ്കിൽ അവിടം താനെ ഉണങ്ങാൻ അനുവദിക്കുകയോ ചെയ്യാം.

ദിവസത്തിൽ 1-2 തവണ വീതം ഇത് പ്രയോഗിക്കാം.വെളിച്ചെണ്ണ ഫംഗസ് രോഗാണുബാധകളെ പ്രതിരോധിക്കുന്ന ഒരു ഉത്തമ ഔഷധം ആയതിനാൽ ഓരോരുത്തരിലും ഇത് വളരെയധികം ഫലപ്രദമായിരിക്കും.

വെളുത്തുള്ളി

• 2-3 വെളുത്തുള്ളി അല്ലികൾ
• 2-3 ടീ സ്പൂൺ വെളിച്ചെണ്ണ

2-3 വെളുത്തുള്ളി അല്ലികൾ ചെറുതായി അരിഞ്ഞെടുത്ത ശേഷം ശുദ്ധമായ കുറച്ച് വെളിച്ചെണ്ണയോടൊപ്പം ചേർത്ത് കുറഞ്ഞ ഫ്ലെയ്മിൽ 4-5 മിനിറ്റ് ചൂടാക്കിയെടുക്കുക. തണുക്കാൻ അനുവദിച്ച ശേഷം ഇതിൽനിന്ന് എണ്ണ മാത്രം പിഴിഞ്ഞെടുക്കുക. ഇത് രോഗബാധിതമായ ഭാഗങ്ങളിൽ ഉപയോഗിക്കാം. കുറഞ്ഞത് ഒരു 30-40 മിനിറ്റ് കാത്തിരുന്ന ശേഷം കഴുകിക്കളയാം

ദിവസവും ഓരോ തവണ വീതം ഇത് ഉപയോഗിക്കുകയാണെങ്കിൽ മികച്ച ഫലം ലഭിക്കുന്നതായിരിക്കും. വെളുത്തുള്ളിയിൽ അജൗനെ എന്ന ജൈവഘടകം അടങ്ങിയിരിക്കുന്നതിനാൽ ഇത് അണുബാധകളെ പ്രതിരോധിക്കാൻ സഹായിക്കുന്നു

ആപ്പിൾ സെഡർ വിനീഗർ

• 1 ടേബിൾ സ്പൂൺ ആപ്പിൾ സെഡർ വിനീഗർ
• ½ കപ്പ് വെള്ളം
• പഞ്ഞി

ഒരു ടേബിൾ സ്പൂൺ ആപ്പിൾ സൈഡർ വിനീഗറിനോടൊപ്പം അരക്കപ്പ് വെള്ളവും ചേർക്കുക. നന്നായി മിക്സ് ചെയ്തെടുത്ത ഈ മിശ്രിതത്തിലേക്ക് പഞ്ഞി ചേർത്ത് കുതിർത്തെടുക്കുക. ഈർപ്പമുള്ള ഈ പഞ്ഞിക്കഷണം അണുബാധയുള്ള ഭാഗങ്ങളിൽ വെച്ചുപിടിപ്പിക്കാം. അരമണിക്കൂർ കാത്തിരുന്ന ശേഷം ശുദ്ധജലം ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്

ദിവസേന ഒന്നോ രണ്ടോ തവണ ഇത് ചെയ്യുന്നത് രോഗാണുക്കളെ ശരീരത്തിൽനിന്ന് നിന്ന് അകറ്റി നിർത്താൻ സഹായിക്കും. ആപ്പിൾ സൈഡർ വിനീഗറിൽ അടങ്ങിയിരിക്കുന്ന, വിശിഷ്ട ഗുണങ്ങൾ കാൻഡിഡ രോഗത്തെ തടയുമെന്ന് പഠനങ്ങൾ തെളിയിക്കു

കറ്റാർവാഴ ജെൽ

ആവശ്യത്തിന് കറ്റാർവാഴജെൽ ശുദ്ധമായി ഉടച്ചെടുത്തശേഷം രോഗബാധിതമായ ഇടങ്ങളിൽ പുരട്ടുക. 20 മുതൽ 30 മിനിറ്റ് വരെ കാത്തിരുന്ന ശേഷം തണുത്തവെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. ദിവസേന ഓരോ തവണ വീതം ഇത് ഉപയോഗിക്കാം. കറ്റാർവാഴയുടെ ഇലകളിൽ നിന്നും ഉടച്ചെടുക്കുന്ന ശുദ്ധമായ ജെല്ലിൽ അണുബാധകളെ പ്രതിരോധിച്ചു നിർത്താൻ ശേഷിയുള്ള നിരവധി ഔഷധഗുണങ്ങൾ അടങ്ങിയിരിക്കുന്നു. കാൻഡിഡ എന്ന പേരിൽ പൊതുവായി അറിയപ്പെടുന്ന ഒരു അണുബാധാ ഗണങ്ങളുടെ വളർച്ചയെ കുറയ്ക്കുന്നതിന് കറ്റാർവാഴ വളരെയധികം സഹായകമാണെന്ന് മൈക്കോസിസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനങ്ങളിൽ പറയുന്നുണ്ട്

Loading...

Leave a Reply

Your email address will not be published.

More News