Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ശരീരത്തിൽ ഹീമോഗ്ലോചുവന്ന രക്താണുക്കളില്‍ കാണപ്പെടുന്ന ഇരുമ്പ് നിറഞ്ഞ പ്രോട്ടീന്‍ ആണ് ഹീമോഗ്ലോബിന്‍. ചുവന്ന രക്താനുക്കളിൽ അടങ്ങിയിരിക്കുന്ന ഹീമോഗ്ലോബിൻ ആണ് ഓക്സിജനെ ശരീരത്തിലേക്കും ചീത്ത വായുവായ കാർബണ്‍ ഡൈ ഒക്സൈഡിനെ പുറത്തോട്ട് തള്ളാനും സഹായിക്കുന്നത്. ഹീമോഗ്ലോബിൻറെ അളവ് അനീമിയ ഉണ്ടാകുന്നതിന് കാരണമാകുന്നു. ശ്വാസകോശത്തില്‍ നിന്നും ശരീരത്തിന്റെ എല്ലാ കോശങ്ങളിലേക്കും ഓക്‌സിജന്‍ എത്തിക്കുക എന്നതാണ് ഇതിന്റെ പ്രധാന ചുമതല, അതിനാല്‍ ജീവകോശങ്ങള്‍ക്ക് ശരിയായ പ്രവര്‍ത്തിക്കാന്‍ കഴിയും. പ്രായപൂര്‍ത്തിയായ പുരുഷന്‍മാരിലെ ഹീമോഗ്ലോബിന്റെ സാധാരണ അളവ് 14-18 എംജി/ ഡിഎല്‍ ഉം സ്‌ത്രീകളിലെ ഹീമോഗ്ലോബിന്റെ സാധാരണ അളവ് 12-16 എംജി/ ഡിഎല്‍ ഉം ആണ്.രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് 13.5 ലും താഴെയാകുമ്പോഴാണ് അനീമിയ ഉണ്ടാകുന്നത്.
–
–
പലപ്പോഴും ഹീമോഗ്ലോബിൻറെ അളവ് കുറയുന്നത് ചുവന്ന രക്താണുക്കള്‍ കുറയുന്നത് മൂലമാണ്. സ്ത്രീകളിൽ പൊതുവെ ഗർഭ കാലത്തും ആർത്തവ സമയത്തും ഹീമോഗ്ലോബിൻറെ അളവ് കുറയാറുണ്ട്.സര്‍ജറി, മുറിവ് എന്നിവ മൂലം ധാരാളം രക്തം നഷ്ടമാവുക, തുര്‍ച്ചയായ രക്തദാനം,മജ്ജയെ ബാധിക്കുന്ന രോഗങ്ങള്‍,അര്‍ബുദം, വൃക്കയുടെ തകരാറുകള്‍, പ്രമേഹം, സന്ധിവാതം, അള്‍സര്‍, ആമശയത്തെ ബാധിക്കുന്ന മറ്റ് രോഗങ്ങള്‍ എന്നിവ മൂലവും ഹീമോഗ്ലോബിൻറെ അളവ് കുറയാം. ചുവന്ന രക്താണുക്കൾ കുറയുന്നത് മൂലമാണ് മിക്കപ്പോഴും ഹീമോഗ്ലോബിന്റെ അളവ് കുറയുന്നത്. വർദ്ധിച്ച ഹീമോഗ്ലോബിൻറെ അളവ് സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ ചില മാർഗ്ഗങ്ങളുണ്ട്.
–
–
1.ഇരുമ്പ് ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ ശേഷിയെ തടസ്സപ്പെടുത്തുന്ന ആഹാരങ്ങള്‍ (കാപ്പി,ചായ, കോള,വൈൻ,ബിയർ,കാത്സ്യം അധികം അടങ്ങിയ പാലുത്‌പന്നങ്ങളും) ഒഴിവാക്കുക.
2.ഹീമോഗ്ലോബിൻറെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഔഷധമാണ് കൊടിത്തൂവ. 2 ടീസ്‌പൂണ്‍ ഉണങ്ങിയ കൊടിത്തൂവ ഇല ഒരു കപ്പ് ചൂട് വെള്ളത്തില്‍ ഇട്ടു വെച്ച് പത്ത് മിനിറ്റിന് ശേഷം അത് പിഴിഞ്ഞെടുക്കുക. പിന്നീട് അതിൽ തേൻ ചേർക്കുക. ഇത് ദിവസവും രണ്ട് നേരം കുടിക്കുന്നത് ഹീമോഗ്ലോബിൻറെ അളവ് വർദ്ധിപ്പിക്കും.
3.ഹീമോഗ്ലോബിന്റെ അളവ് കൂട്ടാനും അനീമിയയെ ചെറുക്കാനും ശർക്കര പാവ് സഹായിക്കും. ശര്‍ക്കരപ്പാനിയും ആപ്പിള്‍ സിഡര്‍ വിനഗറും രണ്ട് ടീസ്പൂണ്‍ വീതമെടുത്ത് ഒരു കപ്പ് വെള്ളത്തിൽ ചേർത്തിളക്കുക. ഇത് ദിവസവും ഒരു നേരം കുടിക്കുന്നത് ഹീമോഗ്ലോബിൻറെ അളവ് സാധാരണ നിലയിൽ നിർത്താൻ സഹായിക്കും.
–
–
4.ഒന്നോ രണ്ടോ ബീറ്റ് റൂട്ട് തൊലിയോടു കൂടി മൈക്രോവേവിലോ സ്‌്‌റ്റൗവിലോ വച്ച് പൊരിക്കുക. തണുത്തതിന് ശേഷം തൊലികളഞ്ഞ് കഴിക്കുക. ബീറ്റ്റൂട്ടിൽ ഉയര്‍ന്ന അളവില്‍ ഇരുമ്പ്, ഫോളിക് ആസിഡ് പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ അളവ് ഉയർത്താൻ സഹായിക്കും.
5.വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള പപ്പായ,ഓറഞ്ച്, നാരങ്ങ, സ്‌ട്രോബെറി, കാപ്‌സിക്കം,ബ്രോക്കോളി, മുന്തിരിങ്ങ,തക്കാളി, ചീര തുടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുക. വിറ്റാമിന്‍ സിയുടെ സഹായമില്ലാതെ ശരീരത്തിന് ഇരുമ്പ് നന്നായി ആഗീരണം ചെയ്യാന്‍ കഴിയില്ല. അതിനാൽ വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുക.
–
–
6.ഹീമോഗ്ലോബിന്‍ ഉത്‌പാദനത്തിലെ പ്രധാന ഘടകമാണ് ഇരുമ്പ്. കരള്‍, ചുവന്ന മാംസം, ചെമ്മീന്‍, തോഫു, ചീര, ബദാം, ഈന്തപ്പഴം, പയര്‍, ധാന്യങ്ങള്‍,ചിപ്പി, ശതാവരി തുടങ്ങിയവ ഇരുമ്പ് അടങ്ങിയ മികച്ച ഭക്ഷണങ്ങളാണ്. ഇത് ശരീരത്തിൽ ഹീമോഗ്ലോബിൻറെ അളവ് കുറയ്ക്കും.
7.കഠിനമേറിയതും അല്ലാത്തതുമായ എയറോബിക് വ്യായാമങ്ങൾ ചെയ്യുക.വ്യായാമം ചെയ്യുമ്പോള്‍ ശരീരരം മുഴുവന്‍ വേണ്ടി വരുന്ന ഓക്‌സിജന്റെ ഉയര്‍ന്ന ആവശ്യകത നിറവേറ്റാനായി കൂടുതല്‍ ഹീമോഗ്ലോബിന്‍ ഉത്‌പാദിപ്പിക്കപ്പെടും.
–
–
8.മാതള നാരങ്ങയില്‍ ധാരാളം ഇരുമ്പ്,കാത്സ്യം,പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, ഫൈബര്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഹീമോഗ്ലോബിന്റെ അളവ് ഉയര്‍ത്താനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കും.
9.ദിവസം കുറഞ്ഞത് ഒരാപ്പിള്‍ തൊലിയോടു കൂടി കഴിക്കുക. ഇതിൽ ഹീമോഗ്ലോബിന്റെ അളവ് നിലനിര്‍ത്താന്‍ സഹായിക്കുന്ന വിവിധ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്.
10. 200 -400 മില്ലിഗ്രാം ഫോലേറ്റ് സപ്ലിമെൻറ് ദിവസവും കഴിക്കുക.ഫോളിക് ആസിഡിന്റെ ആഭാവം ഹീമോഗ്ലോബിന്റെ അളവ് കുറയ്‌ക്കും. പച്ച ഇലക്കറികള്‍, കരള്‍, അരി, മുളപ്പിച്ച ധാന്യങ്ങള്‍, ഉണക്കിയ പയര്‍,എന്നിവ കഴിക്കുന്നത് ചുവന്ന രക്താണുക്കളെ നിർമ്മിക്കാൻ സഹായിക്കും.
–
Leave a Reply