Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:43 am

Menu

Published on February 22, 2016 at 1:24 pm

ഏഷ്യനെറ്റ് അവാർഡ് ഷോയിൽ ഓവർ മേക്കപ്പിലെത്തിയ നവ്യയെ കടന്നാക്രമിച്ച് സോഷ്യൽ മീഡിയ; ഒടുവില്‍ താരം മാപ്പ് പറഞ്ഞു

navya-nairs-reaction-on-her-make-up-in-asianet-film-awards

കൊച്ചി: ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് ഷോയിൽ പങ്കെടുത്ത നവ്യാനായർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രോളർമാരുടെ ഇരയായിരിക്കുന്നത്. ഷോയിൽ നവ്യയുടെ ഡാൻസ് ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.ഡാൻസ് കൊണ്ട് മാത്രമല്ല,മേക്കപ്പ് കൂടി കണക്കിലെടുത്തായിരുന്നു ഇത്.നവ്യയുടെ മേക്കപ്പിനെതിരെ നിരവധി ട്രോളുകളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്.എന്നാൽ മേക്കപ്പ് ഓവറായതിന് ക്ഷമചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം തന്നെ.ഫേസ്ബുക്കിലൂടെയാണ് നവ്യയുടെ പ്രതികരണം.

ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡില്‍ തന്റെ മേയ്ക്ക് അപ്പിനെ കുറിച്ച് കുറേ മെസേജുകള്‍ കിട്ടി. അതുകൊണ്ട് പൊതുവായി പ്രതികരിയ്ക്കുകയാണ്. മേയ്ക്ക് അപ്പ് ശരിയ്ക്കും കൂടുതലായിരുന്നു. തന്നെ സ്‌നേഹിയ്ക്കുന്നവരെ നിരാശപ്പെടുത്തുന്നതായിരുന്നു അത്. തെറ്റ് തെറ്റ് തന്നെയാണെന്നേ പറയാന്‍ പറ്റൂ. അടുത്ത തവണ ശരിയാക്കാം. നിരാശപ്പെടുത്തിയതില്‍ ക്ഷമ ചോദിയ്ക്കുന്നു- നവ്യയുടെ പോസ്റ്റ് ഇങ്ങനെ ആയിരുന്നു.മേയ്ക്ക് അപ്പ് ഓവറായതിന്റെ പേരില്‍ തന്റെ മേയ്ക്ക് അപ്പ് ആര്‍ട്ടിസ്റ്റിനെ കുറ്റം പറയേണ്ടെന്നാണ് നവ്യയുടെ അഭ്യര്‍ത്ഥന. ചില ദിവസങ്ങള്‍ അങ്ങനെയല്ലേ എന്നും ചോദിയ്ക്കുന്നു.

navya-fb-post3

navya-fb-post2

navya-fb-post

navya-fb-post5

navya-fb-post1

Loading...

Leave a Reply

Your email address will not be published.

More News