Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:46 am

Menu

Published on December 21, 2016 at 9:39 am

നയന്‍താരയും വിഘ്‌നേശും രഹസ്യമായി വിവാഹം കഴിച്ചു?

nayanthara-secretly-married-director-vignesh-shivan

നയന്‍താര രഹസ്യമായി വിവാഹം കഴിച്ചതായി റിപ്പോർട്ട്.കാമുകനും സംവിധായകനുമായ വിഘ്‌നേഷിനെ രണ്ട് മാസം മുമ്പാണ് വിവാഹം കഴിച്ചത്.നയന്‍താരയും വിഘ്‌നേശും വിവാഹിതാരാകാന്‍ പോകുന്ന വാര്‍ത്തകള്‍ നേരത്തെ സജീവമായിരുന്നു. ഇരു വീട്ടുകാരുടെയും സമ്മതത്തോടെയാണ് വിവാഹമെന്നും വിവാഹക്കാര്യം നയന്‍ തന്റെ വീട്ടുകാരെ പറഞ്ഞ് ബോധിപ്പിച്ചു എന്നൊക്കെയായിരുന്നു കേട്ടത്.എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് നയന്‍താരയും വിഘ്‌നേശ് ശിവയും വിവാഹിതരായി എന്നാണ്. രണ്ട് മാസം മുന്‍പേ വിവാഹം നടന്നിരുന്നുവെന്നാണ് അറിയുന്നത്.ഇപ്പോള്‍ നയന്‍താരയും വിഘ്‌നേശും ഒരുമിച്ചാണ് താമസിയ്ക്കുന്നത് എന്നും കേള്‍ക്കുന്നു. ചെന്നൈയിലെ എഴുംപൂരില്‍ നയന്‍താരയുടെ പുതിയ വീട്ടിലാണ് ഇരുവരും താമസിയ്ക്കുന്നത്.വിവാഹം നയന്‍താരയുടെ കരിയറിനെ ബാധിയ്ക്കും എന്ന് ഭയന്നാണത്രെ രഹസ്യ വിവാഹം നടത്തിയത്.കഴിഞ്ഞ ഓണം ഇരുവരും ഒരുമിച്ച് ആഘോഷിച്ചതിന്റെ ഫോട്ടോസ് നയന്‍സ് പുറത്തുവിട്ടിരുന്നു. വിജയുടെ ഉള്‍പ്പെടെയുള്ള നായിക വേഷം അടുത്തിടെ താരം ഉപേക്ഷിച്ചിരുന്നു.ഇനി നായികാ കേന്ദ്രീകൃതമായ, അല്ലെങ്കില്‍ നായകനൊപ്പം പ്രാധാന്യമുള്ള വേഷം വേണമെന്നാണ് നയന്‍സിന്റെ ഡിമാന്റ്. അതേ സമയം വിഘ്‌നേഷ് സംവിധാനം ചെയ്യുന്ന സൂര്യ ചിത്രത്തില്‍ നയന്‍സ് നായിക അയേക്കുമെന്നറിയുന്നു.

Loading...

Leave a Reply

Your email address will not be published.

More News