Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നയൻതാര നായികയായ ഹൊറർ ചിത്രം മായ 20 കോടിയുടെ റെക്കോര്‍ഡ് കളക്ഷനുമായി ബോക്‌സോഫീസില്‍ മുന്നേറുകയാണ്. തമിഴിന് പുറമേ തെലുങ്കിലും പുറത്തിറങ്ങിയിരിക്കുന്ന ചിത്രം വന്‍ ഹിറ്റാണ്.തെലുങ്കില്‍ മയൂരി എന്നാണ് ചിത്രത്തിന്റെ പേര്.അവതരണ രീതിയിലെ മികവും സാങ്കേതികതയും അഭിനയവും തന്നെയാണ് ചിത്രത്തെ ജനകീയമാക്കിയത്. മായ കണ്ട് ഹോളിവുഡ് സംവിധായകന്‍ എറിക് ഇംഗ്ലണ്ടുപോലും ഞെട്ടി എന്നതാണ് പുതിയ വാര്‍ത്ത. ദിലീപ് ചിത്രം ലൈഫ് ഒഫ് ജോസൂട്ടിയിലും നയൻസ് സാന്നിദ്ധ്യം അറിയിച്ചിരുന്നു.തമിഴിൽ ചിമ്പുവിനോടൊപ്പം ഇതു നമ്മ ആള്, ജീവയോടൊപ്പം തിരുനാൾ വിജയ് സേതുപതിയോടൊപ്പം നാനും റൗഡി താൻ എന്നിങ്ങനെ ഒരു പിടിചിത്രങ്ങളിൽ അഭിനയിച്ചുവരികയാണ് നയൻതാര ഇപ്പോൾ.
Leave a Reply