Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:41 am

Menu

Published on April 25, 2018 at 12:12 pm

നിങ്ങളുടെ കുട്ടികൾ കാപ്പി കുടിക്കാറുണ്ടോ? എങ്കിൽ സൂക്ഷിക്കുക…

negative-effects-of-coffee-for-kids

ചായയും കാപ്പിയും കുടിക്കാത്തവർ വളരെ വിരളമായിരിക്കും. കുട്ടികളും മുതിർന്നവരും ഇത് കുടിക്കാറുമുണ്ട്. എന്നാൽ കുട്ടികൾക്ക് കാപ്പി സ്ഥിരമായി കൊടുക്കുന്നത് അത്ര നല്ലതല്ലെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. കാപ്പി കൂടുതല്‍ കുടിയ്ക്കുന്നതും ശീലമാക്കുന്നതും നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുക. അവ തിരിച്ചയേണ്ടത് അത്യാവശ്യമാണ്. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന പ്രധാന ഘടകമാണ് കാഫീന്‍. ഇതിൻറെ അളവ് ക്രമാതീതമായി കൂടുന്നത് ദോഷകരമാണ്.



അമിതമായ കാപ്പി കുടി കുട്ടികളിൽ കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ കാരണമാകും. ദിവസവും ഒരു കാപ്പിയില്‍ കൂടുതല്‍ കുടിക്കുന്നത് അപകടമാണ്. 60%ത്തിലധികം കുട്ടികളിലും അമിതവണ്ണത്തിന് കാരണമാകുന്നത് കാപ്പി കുടി തന്നെയായിരിക്കും. പഞ്ചസാരയാണ് ഇതിന് പ്രധാന കാരണം. സ്ഥിരമായുള്ള കാപ്പി കുടി കുട്ടികളിൽ മലബന്ധം ഉണ്ടാകാനും മൂത്ര തടസ്സം ഉണ്ടാകുന്നതിനും കാരണമാകും. ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്കും കാപ്പി കുടി കാരണമാകാറുണ്ട്. ദിവസവും ശരാശരി 400 മില്ലീഗ്രാം കാഫീന്‍ മുതിർന്നവരുടെ ശരീരത്തിലെത്തിയാല്‍ വലിയ കുഴപ്പമൊന്നുമില്ലെങ്കിലും കുട്ടികളിൽ ഇത് അപകടകാരിയാണ്.



ദിവസവും ഒന്നിൽ കൂടുതൽ കാപ്പി കുടിക്കുന്ന കുട്ടികളിൽ ഉന്മേഷം കുറയുന്നതാണ്. മാത്രമല്ല ഇത് നിർജ്ജലീകരണത്തിനും കാരണമാകുന്നു. നിര്‍ജ്ജലീകരണം ശരീരത്തില്‍ നടത്തുന്നത് പലപ്പോഴും മരണത്തിന് വരെ കാരണമാകാറുണ്ട്. കാപ്പിയിൽ കലോറി കുറവായതിനാൽ ഇത് കുട്ടികളിൽ പോഷകക്കുറവിന് കാരണമാകുന്നു. സ്ഥിരമായ കാപ്പി കുടി കുട്ടികളുടെ പല്ല് ചീത്തയാകുന്നതിന് കാരണമാകും.

Loading...

Leave a Reply

Your email address will not be published.

More News