Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 8, 2024 9:18 am

Menu

Published on July 23, 2019 at 3:35 pm

രാത്രിയിൽ കുളിച്ചാലുള്ള ഗുണങ്ങൾ..

night-bath-health-benefits

ദിവസം മുഴുവൻ നീളുന്ന ഓട്ടപ്പാച്ചിലുകള്‍ക്കൊടുവില്‍ വീട്ടിലെത്തുമ്പോഴേക്കും ഒന്നു കിടന്നാല്‍ മതിയെന്നാവും. എന്നാല്‍ കിടക്കുന്നതിനു മുന്‍പൊരു കുളി ശീലമുള്ള എത്ര പേരുണ്ട് ? ശരീരം ശുചിയാക്കാന്‍ മാത്രമല്ല, ഉന്മേഷം വീണ്ടെടുക്കാനും കൂടിയുള്ള ട്രിക്കാണിത്. രാത്രിയിലെകുളി ഉറക്കം കെടുത്തുമെന്നാണ് പലരുടെയും ധാരണ. എന്നാല്‍ ഇത് തെറ്റാണ്. ഫലം നേരെ വിപരീതമാണ്.

നമ്മള്‍ പുറത്തുപോയി വൈകിട്ട് തിരികെ വരുമ്പോൾ ദിവസം മുഴുവന്‍ ചൂടും പൊടിയുമെല്ലാം കൊണ്ട് ചര്‍മത്തിലാകെ അഴുക്ക് അടിഞ്ഞ നിലയിലാകും.

അതുകൊണ്ട് രാത്രി നന്നായൊന്നു കുളിക്കുന്നത് ചര്‍മത്തില്‍ അടിഞ്ഞു കൂടിയ ബാക്ടീരിയകളെ നശിപ്പിച്ചു ചര്‍മം വൃത്തിയാക്കാന്‍ സഹായിക്കും. രാവിലെയുള്ള കുളി ഉന്മേഷം തരുമെന്നതു പോലെ തന്നെയാണ് വൈകിട്ടുള്ള കുളിയും. ഇത് ഉറക്കം വരാനും സഹായിക്കും. നല്ല തണുത്ത വെള്ളത്തിലെ കുളി ശരീരത്തെ റിലാക്സ് ചെയ്യാന്‍ സഹായിക്കും. ഇതാണ് ഉറക്കത്തെ മാടിവിളിക്കുന്നതും.

സ്‌ട്രെസ്സ്, ടെന്‍ഷന്‍ എല്ലാം അകറ്റി ഒരു ‘ഫീല്‍ ഗുഡ് ‘ അനുഭവം തരാനും മൂഡ്‌ ഉണര്‍ത്താനും കിടപ്പറയില്‍ എത്തും മുൻപുള്ള കുളി സഹായകമാണെന്ന് ദമ്പതികളും ഓര്‍ക്കുക. ശരീരഊഷ്മാവ് നിയന്ത്രിച്ച് രക്തസമ്മർദം കുറയ്ക്കാനും കുളി കൊണ്ട് സാധിക്കുമത്രേ. എന്തെങ്കിലും അലര്‍ജി രോഗങ്ങള്‍ ഉള്ളവരാണ് നിങ്ങളെങ്കില്‍ വൈകിട്ടുള്ള കുളി ഒരിക്കലും ഒഴിവാക്കരുതെന്ന് വിദഗ്ധര്‍ പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News