Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:24 am

Menu

Published on June 17, 2016 at 10:54 am

നിവിന്‍ പോളി സ്വന്തം കാര്യം മാത്രമേ നോക്കൂ: അനു ഇമ്മാനുവല്‍

nivin-pauly-is-a-reserved-person-says-anu-emmanuel

ആക്ഷന്‍ ഹിറോ ബിജു എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കു സുപരിചിതയായ നടിയാണ് അനു ഇമ്മാനുവല്‍. അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ അനു തന്റെ ആദ്യ നായകനെ കുറിച്ച് സംസാരിക്കുകയുണ്ടായി. താനൊരു വലിയ നിവിന്‍ പോളി ഫാന്‍ ആണെന്ന് അനു പറഞ്ഞു.എന്നാല്‍ ഇത്രയും പെട്ടന്ന് നിവിന്റെ നായികയാകാന്‍ കഴിയുമെന്ന് ചിന്തിച്ചിരുന്നില്ലന്ന് അനു പറയുന്നു.ലൊക്കേഷനില്‍ നിവിന്‍ നിവിന്റെ കാര്യങ്ങള്‍ ശ്രദ്ധിച്ചു നില്‍ക്കുകയേ ഉണ്ടായിരുന്നുള്ളു. ചിലപ്പോള്‍ നല്ല കോമഡി പറയും. അല്ലാതെ മറ്റുള്ളവരുടെ ജോലിയില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തുന്നത് കണ്ടിട്ടില്ലന്നും അനു പറഞ്ഞു.

ഇപ്പോള്‍ തെലുങ്കില്‍ തിരക്കിലാണ് അനു. ഓക്‌സിജന്‍ എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ജ്യോതി കൃഷ്ണയാണ് ഓക്‌സിജന്റെ സംവിധായകന്‍. തെലുങ്കില്‍ ഒരു ചിത്രവുമായി ബന്ധപ്പെട്ട് തിരക്കിലായതിനാല്‍ അമല്‍ നീരദിന്റെ ചിത്രം ഒഴിവാക്കിയതെന്ന് അനു പറഞ്ഞു..

Loading...

Leave a Reply

Your email address will not be published.

More News