Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:19 am

Menu

Published on July 6, 2015 at 4:01 pm

പ്രേമം തിയറ്ററുകളില്‍ 50 ദിവസം ഓടുമോ എന്ന കാര്യത്തിൽ സംശയമെന്ന് നിവിന്‍ പോളി

nivin-pauly-says-about-premam-online-leak

കൊച്ചി: പ്രേമം സിനിമ 50 ദിവസം ഓടുമോ എന്ന കാര്യം സംശയമാണെന്ന് നടന്‍ നിവിന്‍ പോളി. പ്രേമത്തിന് സംഭവിച്ചത് മറ്റൊരു സിനിമക്കും സംഭവിക്കാതിരിക്കട്ടെയെന്നും നിവിന്‍ പോളി പറഞ്ഞു. ഒരു വടക്കന്‍ സെല്‍ഫിയുടെ നൂറാം ദിനാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു നിവിന്‍.അതിനിടെ, പ്രേമം എന്ന സിനിമയുടെ വ്യാജ പതിപ്പ് പുറത്തിറങ്ങിയതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനെയും, നിര്‍മാതാവ് അന്‍വര്‍ റഷീദിനെയും ചോദ്യം ചെയ്യുന്നതിനായി ആന്റി പൈറസി സെല്‍ വിളിപ്പിച്ച് ചോദ്യം ചെയ്തിരുന്നു.ജൂണ്‍ 11ന് റീലീസ് ചെയ്ത സിനിമ കേവലം 20 ദിവസത്തിനുള്ളില്‍ തന്നെ 20 കോടിയോളം രൂപ കളക്ട് ചെയ്തിരുന്നു. തീയേറ്ററുകളില്‍ ടിക്കറ്റ് ലഭിക്കാതെ ഹൗസ്ഫുള്ളായി ഓടിക്കൊണ്ടിരുന്ന ചിത്രത്തിന്റെ എച്ച്ഡി ക്വാളിറ്റിയുള്ള വ്യാജനെത്തിയതാണ് സിനിമയ്ക്ക് വിനയായത്.സിനിമയ്ക്ക് ഇനി ഡിവിഡി വേര്‍ഷന്‍ പോലും സാധ്യമല്ലാത്ത തരത്തില്‍ വ്യാജന്‍ പ്രചരിച്ചു കഴിഞ്ഞു. സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ തന്നെയാണ് ഇത്തരം ഒരു ചതി ചെയ്തതെന്ന് ഉറപ്പായതോടെ നിര്‍മാതാവ് അന്‍വര്‍ റഷീദ് സംഘടനകളില്‍ നിന്നും രാജിവെക്കുകയും ചെയ്തിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News