Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:08 am

Menu

Published on June 22, 2016 at 2:31 pm

നിവിനു നേരെ കൈ ചൂണ്ടി ജ്യോതിക എന്താണ് പറഞ്ഞത്… ?

nivin-paulys-fanboy-moment-picture-with-jyothika

തെന്നിന്ത്യന്‍ താരങ്ങള്‍ പ്രായ ഭേദമന്യെ അണിനിരന്ന അവാര്‍ഡ് നിശയയിരുന്നു 63-ാമത് ഫിലിംഫെയര്‍ അവാര്‍ഡ്. യുവതാരങ്ങളില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയത് നിവിന്‍ പോളി തന്നെയായിരുന്നു. നിവിനെ അവിടെ ആകര്‍ഷിച്ചത് തന്റെ പ്രിയ നടി ജ്യോതികയാണ്.ജ്യോതികയ്ക്ക് ഒപ്പം നില്‍ക്കുന്ന ഒരു ചിത്രം നിവിന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. നിവിന്റെ നേരെ കൈ ചൂണ്ടി എന്തോ പറയാനൊരുങ്ങുന്ന ജ്യോതികയും അത് കേൾക്കുന്ന നിവിനുമാണ് ചിത്രത്തിലുള്ളത്. ആരാധകന് കിട്ടുന്ന പ്രിയ നിമിഷം എന്ന പേരിലാണ് താരം ഫോട്ടോ പോസ്റ്റ് ചെയ്തത്.

പ്രേമത്തില്‍ മലര്‍ പറയുന്ന ‘ഷര്‍ട്ട് നല്ല ഇറുക്ക്’ എന്ന ഡയലോഗിനൊപ്പം ഇപ്പോള്‍ ഈ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

നിവിന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രത്തിന് താഴെയും രസകരമായ കമന്റുകളാണ് വരുന്നത്. സത്യത്തില്‍ ജ്യോതിക എന്താണ് ചോദിച്ചതെന്ന് നിവിന്‍ തന്നെ പറയണമെന്ന് ആരാധകര്‍ പറയുന്നു.സ്യൂട്ടും കോട്ടും അണിഞ്ഞെത്തിയ നിവിന്റെ വേഷവും ശ്രദ്ധേയമായി. നീട്ടി വളര്‍ത്തിയ താടിയും മുടിയുമായി വ്യത്യസ്ത ലുക്കിലാണ് നിവിന്‍ എത്തിയത്. പുതിയ തമിഴ് ചിത്രത്തില്‍ ഇതേ ഗെറ്റപ്പിലാണ് താരം എത്തുന്നത്.

Loading...

Leave a Reply

Your email address will not be published.

More News