Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:55 am

Menu

Published on October 30, 2017 at 1:13 pm

മക്കളുടെ പിന്നാലെ ഓടുന്നതും വ്യായാമമാണെന്ന് ധരിക്കുന്നവര്‍ അറിയാന്‍

no-mums-chasing-your-babies-is-not-a-form-of-exercise

പ്രസവത്തിനു ശേഷം ഇനി മക്കളുടെ പിന്നാലെ ഓടാനേ നേരം കാണൂ എന്ന് പറയുന്നവരാണ് മിക്ക അമ്മമാരും. അതിനാല്‍ എന്തിനാ ഇനി വേറെ വ്യായാമമെന്നാണ് ഇവര്‍ ചോദിക്കാറുള്ളത്.

എന്നാല്‍ പ്രസവശേഷമുള്ള വണ്ണം വയ്ക്കലും മെലിയലും ഒന്നും കുട്ടികളുടെ പിന്നാലെയുള്ള ഓട്ടവുമായി ബന്ധപ്പെട്ടിരിക്കുന്നില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. അതായത് മക്കളുടെ പിന്നാലെ ഓടിയതുകൊണ്ട് തടി കുറയണമെന്നില്ലെന്ന്.

കാരണം എത്ര സമയം നിങ്ങളുടെ ശരീരം ജോലി ചെയ്യുന്നു എന്നതിലല്ല. എത്ര കലോറി വ്യായാമത്തിലൂടെ നഷ്ടമാകുന്നു എന്നതിലാണ് കാര്യം. ഭക്ഷണത്തിലൂടെ മാത്രം വണ്ണം കുറയ്ക്കാന്‍ ആര്‍ക്കും കഴിയില്ല. പ്രത്യേകിച്ച് പ്രസവത്തിനു ശേഷം അമ്മമാര്‍ക്കു വരുന്ന വണ്ണം. അത് കൊണ്ട് തന്നെ കൃത്യമായ വ്യായാമം മാത്രമാണ് വണ്ണം കുറയ്ക്കാനുള്ള ഉപാധിയായി കാണാന്‍ കഴിയുക.

ഏത് തരം വ്യയാമം ആണെന്ന് സ്വയം തീരുമാനിക്കണം. അത് ഇഷ്ടപ്പെട്ടു ചെയ്യുകയും വേണം. ഇഷ്ടത്തോടെ ചെയ്യുന്നത് നൃത്തം പോലുള്ളവയാണെങ്കില്‍ ഏറ്റവും നല്ലത്. ഒരു വിദഗ്ധ ഉപദേശം കിട്ടിയതിന് ശേഷം മാത്രമേ വ്യായാമം ചെയ്യൂ എന്നു വച്ച് മടിച്ചിരിക്കരുത്. ഏറ്റവും അടുത്ത സമയം തന്നെ തുടങ്ങിക്കോളൂ. കുഞ്ഞിനെ നോക്കിയാലും അമ്മയ്ക്കു വേണ്ടി സമയം സ്വയം കണ്ടെത്താം.

എപ്പോഴും കുഞ്ഞിനെയും നോക്കി മുറിക്കുള്ളില്‍ ഇരിക്കാതെ ആക്ടീവ് ആയി ഇരിക്കാന്‍ ശ്രമിക്കുക. പുറത്തിറങ്ങി അല്‍പ്പം ശുദ്ധവായു ശ്വസിക്കുന്നത് പോലും വ്യായാമമാണ് എന്നാണ് ഫിറ്റ്‌നസ് വിദഗ്ധര്‍ പറയുന്നത്. പുറത്തേക്ക് നോക്കി അല്‍പ്പനേരം കണ്ണിന് വ്യായാമം കൊടുക്കുന്നത് പോലെ ശരീരവും ശുദ്ധവായുവും ഇളം വെയിലും ഒക്കെ സ്വീകരിച്ച് വേണം മുന്നോട്ടുപോകാനുള്ള ഊര്‍ജം നിറയ്‌ക്കേണ്ടത്.

Loading...

Leave a Reply

Your email address will not be published.

More News