Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ടെന്നീസിലെ വനിതാ ഡബിള്‍സില്‍ ഒന്നാം റാങ്കുകാരിയായ സാനിയ മിര്‍സ മാധ്യമ പ്രവര്‍ത്തകനോട് പൊട്ടിത്തെറിച്ചു.വിവാഹിതയായ സാനിയോട് ഒരു കുട്ടിയെ പറ്റി ചിന്തിക്കുന്നില്ലേ എന്ന മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യമാണ് സാനിയെ ചൊടിപ്പിച്ചത്. തന്റെ കിടപ്പറയില്‍ എന്ത് സംഭവിക്കുന്നുവെന്ന് ചോദിക്കാനുള്ള അവകാശം ആര്‍ക്കുമില്ലെന്ന് താരം പറഞ്ഞു.സംഭവം വിവാദമായതോടെ സാനിയയെ അഭിനന്ദിച്ചും വിമര്‍ശിച്ചും സോഷ്യല്‍മീഡിയയില്‍ പ്രതികരണങ്ങള്‍ ഉയരുന്നുണ്ട്. ടെന്നീസ് കോര്‍ട്ട് ജീവിതത്തെ കുറിച്ച് വാചലയാകുന്ന സാനിയ, കുടുംബവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ പരസ്യപ്പെടുത്താന്‍ ഇഷ്ടമല്ലെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ലോക ടെന്നീസിലെ വനിത ഡബിള്‍സ് റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരിയാണ് സാനിയ. പാക് ക്രിക്കറ്റ് താരമായ ഷൊയിബ് മാലിക്കാണ് സാനിയയുടെ ജീവിത പങ്കാളി. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്.
–
–
Leave a Reply