Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:47 am

Menu

Published on December 9, 2016 at 12:14 pm

ബേവാച്ച് ട്രെയിലര്‍ പ്രിയങ്ക ചോപ്രയെ കാണാനില്ലെന്ന് ആരാധകര്‍

no-sight-of-priyanka-chopra-in-the-trailer-of-baywatch

ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ ഹോളിവുഡ് അരങ്ങേറ്റം ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. ക്വാണ്ടിക്കോ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് പ്രിയങ്ക ബോളിവുഡില്‍ നിന്ന് ഹോളിവുഡിലേക്കെത്തിയത്. പിന്നാലെ ഹോളിവുഡ് ബിഗ് സ്‌ക്രീനിലേക്കും പ്രിയങ്കയെ തേടി വിളിയെത്തി. 90കളിലെ ടെലിവിഷന്‍ ക്ലാസിക്കിന്റെ ചലച്ചിത്രാവിഷ്‌കാരം ബേവാച്ചില്‍ അഭിനയിക്കാനാണ് പ്രിയങ്കക്ക് അവസരം ലഭിച്ചത്. പ്രിയങ്കയുടെ ഹോളിവുഡ് അരങ്ങേറ്റ ചിത്രമെന്ന നിലക്ക് ബേവാച്ചിന്റെ ടീസറും പോസ്റ്റുമെല്ലാം ഇന്ത്യന്‍ ആരാധകര്‍ ഏറെ ആഘോഷിച്ചിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തെത്തിയ ബേവാച്ചിന്റെ ട്രെയിലര്‍ കണ്ട ആരാധകര്‍ ആകെ നിരാശരായി. ട്രെയിലറില്‍ പ്രിയങ്കയെ ഒന്നു കാണാന്‍ ആരാധകര്‍ ഏറെ വിഷമിച്ചു. രണ്ട് മിനിട്ട് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ ഒറ്റ സെക്കന്റ് മാത്രമാണ് പ്രിയങ്കയുള്ളത്.
ഡ്വെയ്ന്‍ ജോണ്‍സണാണ് ട്രെയിലറില്‍ നിറഞ്ഞുനില്‍ക്കുന്നത്. സെത് ഗോര്‍ഡനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡ്വെയ്ന്‍ ജോണ്‍സണൊപ്പം സാക് എഫ്രണ്‍, അലക്‌സാണ്ട്രോ ദഡാരിയോ, ജോണ്‍ ബാസ് എന്നിവരാണ് ബേവാച്ചിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. മിച്ച് ബുച്ചാനന്‍ എന്ന ലൈഫ്ഗാര്‍ഡായാണ് ഡ്വെയ്ന്‍ എത്തുന്നത്. ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായാണ് പ്രിയങ്ക എത്തുക. അടുത്ത വര്‍ഷം മെയിലാണ് ബേവാച്ച് പ്രേക്ഷകരിലേക്കെത്തുക.

Loading...

Leave a Reply

Your email address will not be published.

More News