Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 3:30 am

Menu

Published on January 12, 2017 at 12:54 pm

എ.ടി.എമ്മില്‍ നിന്ന് പിന്‍വലിച്ച പുതിയ 500ന്റെ നോട്ട് കണ്ട് ഇടപാടുകാരന്‍ ഞെട്ടി

now-rs-500-note-with-one-printed-side-found-in-madhya-pradesh-demonetisation

ഇന്‍ഡോര്‍: പുതിയ നോട്ടുകളിലെ പിഴവുകള്‍ തുടര്‍ക്കഥയായിരിക്കെ മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ ജില്ലയില്‍ ഇടപാടുകാരന് ലഭിച്ചത് പുതിയ 500 രൂപയുടെ, ഒരു വശം മാത്രം അച്ചടിച്ച നോട്ടുകള്‍.

നഗരത്തിലെ എ.ടി.എമ്മില്‍ നിന്ന് ഹേമന്ത് സോണി എന്ന വ്യക്തിക്കാണ് ഇത്തരത്തില്‍ ഒരുവശം മാത്രം അച്ചടിച്ച രണ്ട് നോട്ടുകള്‍ ലഭിച്ചത്. എസ്.ബി.ഐ എ.ടി.എമ്മില്‍ നിന്ന് 1,500 രൂപ പിന്‍വലിക്കുകയായിരുന്നു ഇയാള്‍. ഉടന്‍ തന്നെ സോണി എസ്.ബി.ഐ ശാഖയുമായി ബന്ധപ്പെടുകയും നോട്ട് മാറ്റിയെടുക്കുകയും ചെയ്തു.

ഇത്തരത്തില്‍ ഒരു വശം അച്ചടിക്കാത്ത നാല് നോട്ടുകള്‍ ഈ ശാഖയില്‍ ലഭിച്ചെന്നും വിവരം ആര്‍.ബി.ഐയെ അറിയിച്ചിട്ടുണ്ടെന്നും എസ്.ബി.ഐ ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.

ഇതിനിടെ മധ്യപ്രദേശിലെ തന്നെ രാധാവല്ലാഭ് മാര്‍ക്കറ്റിന് സമീപമുള്ള എ.ടി.എമ്മില്‍ നിന്നും 4,500 രൂപ പിന്‍വലിക്കുന്നതിനിടെ കിട്ടിയ 500ന്റെ ഒരു നോട്ടും സമാന പിഴവുള്ളതാണെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.

നേരത്തെ മധ്യപ്രദേശിലെ ഷിയോപൂര്‍ ജില്ലയില്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഗാന്ധിജിയുടെ ചിത്രമില്ലാത്ത 2000ന്റെ നോട്ടുകളും സെക്യൂരിറ്റി ത്രെഡ് ഇളകിയ നോട്ടുകളും വ്യാപകമായതിന് പിന്നാലെയാണ് പുതിയ പിഴവുകള്‍ പുറത്തുവരുന്നത്.

Loading...

Leave a Reply

Your email address will not be published.

More News