Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 7, 2026 6:21 pm

Menu

Published on December 1, 2015 at 2:43 pm

കോണ്‍വെന്റിലെ കിണറ്റില്‍ കന്യാസ്ത്രീ മരിച്ച നിലയില്‍

nun-found-died-in-well

വാഗമണ്‍: വാഗമണ്‍ ഉളുപ്പുണിയില്‍ കോണ്‍വെന്റിലെ കിണറ്റില്‍ കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. ഉളുപ്പുണി സെന്റ് തെരേസാസ് കോണ്‍വെന്റിലെ സിസ്റ്റര്‍ ലിസയെയാണ് (42) മരിച്ചനിലയില്‍ കണ്ടെത്തിയത്. കാലത്ത് പ്രാര്‍ഥനയ്ക്കായി കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സിസ്റ്ററെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കിണറ്റിന്‍കരയില്‍ ചെരുപ്പുകള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കിണറ്റില്‍ ജഡം കണ്ടെത്തിയത്. സിസ്റ്റര്‍ കഴിഞ്ഞ ഒരു മാസമായി മാനസിക സമ്മര്‍ദം അനുഭവിച്ചുവരികയായിരുന്നുവെന്നും കൗണ്‍സിലിങ്ങിന് വിധേയയായിരുന്നുവെന്നും മഠത്തിലെ മറ്റ് അന്തേവാസികള്‍ പൊലീസിനോട് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News