Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 3:40 pm

Menu

Published on August 6, 2019 at 2:51 pm

മുടിയിൽ എണ്ണ തേച്ചിലെങ്കിൽ മുടി കൊഴിഞ്ഞു പോകുമോ??

oiling-of-hair

മുടിയില്‍ എണ്ണ പുരട്ടിയില്ലെങ്കിലും ഓരോ വര്‍ഷവും ആറ് ഇഞ്ച് വരെ മുടി വളരും. ദിവസവും അന്‍പതോളം മുടി പൊഴിയുന്നതും സാധാരണമാണ്. ആയുര്‍വേദത്തില്‍ മുടി വളര്‍ച്ചയേക്കാളും മുടിവേരുകളുടേയും ചര്‍മത്തിന്റേയും ആരോഗ്യത്തിന് വേണ്ടിയാണ് തലയില്‍ എണ്ണ പുരട്ടുന്നത് ശീലിക്കാന്‍ നിഷ്‌കര്‍ഷിക്കുന്നത്.

ശിരസ്സിലും കര്‍ണപാളികളിലും ഉള്ളം കൈയിലും കാലിലും പുരട്ടി തിരുമ്മിയശേഷം കുളിക്കണമെന്ന് ആയുര്‍വേദ ശാസ്ത്രം ഉപദേശിക്കുന്നു. മെഷീനുകള്‍ക്ക് എണ്ണയിട്ട് പുതുക്കിയെടുക്കുന്ന അതേ സിദ്ധാന്തമാണ് ആയുര്‍വേദത്തിലെ എണ്ണ കൊണ്ടുള്ള പ്രയോഗം.

മുടിയില്‍ ദിവസവും എണ്ണയിടുന്നതിലൂടെ ശരീരത്തെ പുതുമയോടെ എന്നെന്നും സൂക്ഷിക്കാം. എണ്ണ പുരട്ടുമ്പോള്‍ ചര്‍മത്തിന്റെ സൂക്ഷ്മ സ്രോതസ്സുകളിലൂടെ പ്രവേശിച്ച് ധാതുക്കള്‍ക്ക് സ്‌നിഗ്ധതയും പോഷണവും നല്‍കുന്നു. നിത്യവും എണ്ണ തേച്ച് കുളിക്കുന്നവര്‍ക്ക് അകാലനരയും മുടികൊഴിച്ചലും അധികം ബാധിക്കില്ല. മറവി, ഊര്‍ജക്കുറവ്, ശിരോരോഗങ്ങള്‍ എന്നിവയും അകറ്റി നിര്‍ത്താം.

അനാജന്‍, കാറ്റജന്‍, ടിലോജന്‍ എന്നീ മൂന്ന് ഘട്ടമായിട്ടാണ് മുടിയുടെ വളര്‍ച്ച. അനാജന്‍ മുടിയുടെ കോശങ്ങള്‍ വളര്‍ന്നുവരുന്ന ഘട്ടമാണ്. ഈ ഘട്ടത്തില്‍ എണ്ണയുടെ പോഷണവും നല്ല ആഹാരങ്ങളും ഗുണം ചെയ്യും. അടുത്ത ഘട്ടങ്ങളായ കാറ്റജന്‍, ടിലോജന്‍ എന്നിവയില്‍ തലയോട്ടിയുടെ മുകളിലേക്ക് മുടി കിളിര്‍ത്തുവന്ന് പൊഴിയുന്ന സമയമാണ്. അപ്പോള്‍ ശിരോചര്‍മത്തിന്റെ സ്‌നിഗ്ധത കുറഞ്ഞാല്‍ കൂടുതല്‍ വരണ്ടു മുടി പെട്ടെന്ന്‌ പൊഴിയാന്‍ സാധ്യത ഉണ്ട്. അതിനാല്‍ എണ്ണ കൊണ്ടുള്ള മസാജ് രക്തയോട്ടം കൂട്ടുകയും ശിരോചര്‍മത്തിന് സ്‌നിഗ്ധത നല്‍കി ബലപ്പെടുത്തുകയും ചെയ്യും. ആയുര്‍വേദത്തിലെ രസായന പ്രയോഗങ്ങള്‍ ഈ ഓരോ ഘട്ടത്തിലും മുടിക്ക് പോഷണമേകും.

ശരീരത്തില്‍ രോഗം ബാധിച്ചാല്‍ വിദഗ്ധ ചികിത്സ നേടുന്നപോലെ മുടിയുടെ പ്രശ്‌നങ്ങള്‍ക്കും സ്വയം ചികിത്സ ഒഴിവാക്കി ശാസ്ത്രീയ ചികിത്സ തേടണം. ഏതെങ്കിലും എണ്ണകള്‍ തലയില്‍ തേയ്ക്കുന്നതിന് മുന്‍പ് തല മറന്ന് എണ്ണ തേയ്ക്കരുതെന്ന പഴഞ്ചൊല്ല് കൂടി ഓര്‍ക്കണം.

Loading...

Leave a Reply

Your email address will not be published.

More News